ഈ മാസം 24 ന് റിലീസിനെത്തുന്ന മന്ദാകിനിയിലെ ആദ്യത്തെ വീഡിയോ ഗാനം 'ഓ മാരാ' പുറത്തിറങ്ങി മണിക്കൂട്ടുകള്‍ക്കകം സാമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഡബ്ഡിയുടെ ലിറിക്കല്‍ ഗാനം 'വട്ടേപ്പം' സോഷ്യല്‍ മീഡിയ മൊത്തം അടക്കി ഭരിക്കുന്ന നിലവിലെ അവസ്ഥയിലേക്ക് അടുത്ത ഹിറ്റ് കൂടി നല്‍കി കൊണ്ട് പ്രേക്ഷകര്‍ക്ക് ഈ വരുന്ന 24 ന് തിയേറ്ററില്‍ സിനിമ കാണാനായിട്ടുള്ള പ്രതീക്ഷ ഇരട്ടിയാക്കുക എന്ന ഉദ്ദേശമാണ് 'മന്ദാകിനി' ടീം ചെയ്യുന്നത്.
ബിബിന്‍ അശോക് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ഓ മാരാ എന്ന ഈ ഗാനത്തിനായി വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. എന്ന് നിന്റെ മൊയ്തീനിലെ സൂപ്പര്‍ 'മുക്കത്തെ പെണ്ണേ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാലപിച്ചു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടഗായകനായി മാറിയ മഖ്ബൂല്‍ മന്‍സൂറാണ് 'ഓ മാരാ' പാടിയിരിക്കുന്നത്.
സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുകയും വിനോദ് ലീല സംവിധാനം, കഥ തിരക്കഥ എന്നിവ നിര്‍വ്വഹില്‍ക്കുകയും ചെയ്യുന്ന ചിത്രമായ 'മന്ദാകിനി' ഇതിനോടകം തന്നെ മറ്റു മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ആളുകള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ്.
ഒട്ടനവധി ഹാസ്യ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ അല്‍ത്താഫ് സലിം, അത് പോലെ തന്നെ സുലൈഖ മന്‍സില്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തില്‍ തന്റേതായ സ്ഥാനമുറപ്പിക്കുകയും ചെയ്ത അനാര്‍ക്കലി മരിക്കാറുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
അനാര്‍ക്കലി മരിക്കാറിനും അല്‍ത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ബിനു നായര്‍, ചിത്രസംയോജനം- ഷെറില്‍, കലാസംവിധാനം- സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രന്‍, മേക്കപ്പ്- മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനര്‍-സൗമ്യത വര്‍മ്മ, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍-ആന്റണി തോമസ്, മനോജ്, സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര, പോസ്റ്റര്‍ ഡിസൈന്‍-ഓള്‍ഡ് മങ്ക്‌സ്, മാര്‍ക്കറ്റിങ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രൊമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്ററേറ്റന്‍മെന്റ്‌സ്.
മീഡിയ കോഡിനേറ്റര്‍-ശബരി, പി ആര്‍ ഒ-എ എസ് ദിനേശ്