അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയ്ക്കെതിരെ നിരന്തരം ട്രോളുകളും സൈബര്‍ ആക്രമണങ്ങളും നടക്കാറുണ്ട്. നൈസയുടെ വസ്ത്രധാരണത്തെ ട്രോളി കൊണ്ടാണ് മിക്കപ്പോഴം ആക്രമണം ശക്തമാകുന്നത്. ഇപ്പോള്‍ കാജോളിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയപ്പോഴും ആക്രമണം ശക്തമാകുകയാണ്.
അമ്മയും മകളും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് ആരാധകര്‍ ഇരുവരെയും വളഞ്ഞു.കാജോള്‍ ഫ്‌ളോറര്‍ വര്‍ക്കുകളുള്ള കുര്‍ത്തിയും മകള്‍ നൈസ വെളുത്ത സല്‍വാറുമാണ് അണിഞ്ഞത്.നൈസയുടെ വസ്ത്രധാരണത്തെ വിമശിച്ചു കൊണ്ട് അനവധി പേര്‍ രംഗത്തെത്തിയത്.
എന്നാല്‍ അതേസമയം പിന്തുണച്ചുള്ള പ്രതികരണങ്ങളും ഉണ്ട്. നൈസയെ എന്തിനാണ് ഇങ്ങനെ ട്രോള്‍ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അനുകൂലിക്കുന്നവര്‍ പറയുന്നു. താരദമ്പതികളായ കാജോളിനു അജയ് ദേവ്ഗണിനും നൈസയെ കൂടാതെ യുവ് ദേവ്ഗണ്‍ എന്ന മകനുമുണ്ട്.