Latest News

റാം ഒരുക്കുന്ന നിവിന്‍ പോളി ചിത്രം 'യേഴ് കടല്‍ യേഴ് മലൈ' നിവിന്‍ പോളിയുടെ ബര്‍ത്‌ഡേ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 റാം ഒരുക്കുന്ന നിവിന്‍ പോളി ചിത്രം 'യേഴ് കടല്‍ യേഴ് മലൈ' നിവിന്‍ പോളിയുടെ ബര്‍ത്‌ഡേ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

മ്മൂട്ടി നായകനായ പേരന്‍പ്, തരമണി, തങ്ക മീങ്കല്‍, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ റാം നിവിന്‍ പോളിയുമായി ഒന്നിക്കുന്ന യേഴ് കടല്‍ യേഴ് മലൈ എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ ബര്‍ത്‌ഡേ സ്പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. താടിയും മുടിയും ഒക്കെ വളര്‍ത്തി വടിയും പിടിച്ച് നടന്ന് വരുന്ന നിവിന്‍ പോളിയാണ് പോസ്റ്ററിലുള്ളത്. ഹാപ്പി ബര്‍ത്‌ഡേ നിവിന്‍ പോളി എന്ന് പോസ്റ്ററില്‍ താരത്തിനായി അണിയറപ്രവര്‍ത്തകര്‍ ആശംസകള്‍ അറിയിച്ചു.

മാനാട് എന്ന ബ്ലോക്ക്ബസ്റ്റര്‍ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.  നിവിന്‍ പോളിയ്ക്കൊപ്പം തമിഴ് നടന്‍ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അഞ്ജലിയാണ് നായിക.  ലിറ്റില്‍ മാസ്ട്രോ യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.  വെട്ടത്തിന്റെയും ഒപ്പത്തിന്റെയും ഡിഒപി ഏകാംബ്രം ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.  പ്രൊഡക്ഷന്‍ ഡിസൈനര്‍ ഉമേഷ് ജെ കുമാര്‍, എഡിറ്റര്‍ മതി വിഎസ്, ആക്ഷന്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രാഫര്‍ സാന്‍ഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനര്‍ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാര്‍ഡ് ജേതാവ് പട്ടണം റഷീദ് എന്നിവര്‍ ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  പി ആര്‍ ഒ - ശബരി

yezhu kadal yezhu malai nivin pauly poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES