ലോകമെമ്പാടുള്ള ജനങ്ങള്‍ ക്രിസ്മസ് ആഘോഷത്തിന്റെ ആവേശത്തിലാണ്. കേക്കുകളും സമ്മാനങ്ങളും ഒക്കെയായി സിനിമാലോകത്തും ആഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ല. താരങ്ങളെല്ലാം തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കു മൊപ്പം ക്രിസ്മസ് ഗംഭീരമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.
ആരാധകര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കുടുംബത്തോടൊപ്പം ചിത്രം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. മൂന്നു പേരും ഒരുപോലത്തെ ടീ ഷര്‍ട്ടുകള്‍ ധരിച്ച് പകര്‍ത്തിയ ചിത്രം കൗതുകം ഉണര്‍ത്തുന്നതാണ്.
അനിയത്തിപ്രാവ്എന്ന ചിത്രത്തിലെഓ പ്രിയേ എന്ന ഗാനത്തിനൊപ്പമുള്ള വീഡിയോയ്‌ക്കൊപ്പം ചാക്കോച്ചനും പ്രിയയും ചേര്‍ന്നുള്ള വീഡിയോയും പങ്ക് വച്ചുൃ പ്രാവുകള്‍ക്കിടയിലൂടെ പ്രിയയുടെ കൈയ്യും പിടിച്ചോടുന്ന ചാക്കോച്ചന്‍ ഇപ്പോഴും റോമാന്റിക്കാണെന്നാണ് ആരാധകര്‍ പറയുന്നത്.
തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളെ സാന്റാക്ലോസിന്റെ വേഷം അണിയിച്ച് കൈകളിലേന്തിയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പുതിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കുഞ്ഞിനെ വിഘ്‌നേഷ് ശിവനും മറ്റൊരു കുഞ്ഞിനേയും എടുത്തിരുന്നു.
താരദമ്പതികള്‍ ഇതുവരേയും കുഞ്ഞുങ്ങളുടെ മുഖം ആരാധകരെ കാണിച്ചിട്ടില്ല. ആണ്‍കുഞ്ഞുങ്ങളാണ് താരദമ്പതികള്‍ക്ക് പിറന്നിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാറിന്റേയും കുടുംബത്തിന്റേയും ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോകള്‍ വൈറലായതോടെ സെലിബ്രിറ്റികളടക്കം നിരവധി പേര്‍ ആശംസകളുമായി എത്തി.
കൃഷ്ണകുമാറും ഭാര്യ സിന്ധുവും ക്രിസ്മസ് വൈബ് നിലനിര്‍ത്താനായി ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണിഞ്ഞ ഡാന്‍സുമായി എത്തിയാണ് ആശംസ അറിയിച്ചത്.
മകന്‍ ജനിച്ച ശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷമാക്കാനൊരുങ്ങുകയാണ് തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാളും ഭര്‍ത്താവും. മകനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിട്ടുണ്ട്.സ്‌കൂള്‍കാലത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചാണ് നടന്‍ റഹ്‌മാന്‍ ആശംസകള്‍ അറിയിച്ചത്. ഭാര്യ മെഹറിനൊപ്പമുള്ള ചിത്രമാണ് ഷെയര്‍ ചെയ്തത്.
നവദമ്പതികളായ മഞ്ജിമ മോഹനും ഗൗതം കാര്‍ത്തികും ചിത്രം പങ്കുവച്ച് ആശംസ അറിയിച്ചു. 'സ്‌നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍' എന്നാണ് ഗൗതം ചിത്രത്തിനൊപ്പം കുറിച്ചത്.പടുകൂറ്റന്‍ ക്രിസ്മസ് ട്രീയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് നടി ദിവ്യ ഉണ്ണി ആശംസ അറിയിച്ചത്. 'പ്രകാശം നിറഞ്ഞ ദിവസം ആശംസിക്കുന്നു' ദിവ്യ കുറിച്ചു. കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് നടി മിയ പങ്കുവച്ചത്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രമാണ് താരം ഷെയര്‍ ചെയ്തത്.
നടന്‍ ജയസൂര്യയും ആരാധകര്‍ക്കു ആശംസകളറിയിക്കാന്‍ മറന്നിട്ടില്ല.
താരങ്ങളായ സംവൃത സുനില്‍, മുക്ത, ഗ്രേസ് ആന്റണി, സനൂഷ, അഹാന കൃഷ്ണ, ശ്വേത മോഹന്‍, പൃഥ്വിരാജ് എന്നിവരും ക്രിസ്മസ് വൈബിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഏതൊരു വിശേഷദിവസവും സുഹൃത്തുക്കളായ ഗണപതി, ബാലു വര്‍ഗീസ്,ജിസ് ജോയ് എന്നിവര്‍ക്കൊപ്പം ആഘോഷിക്കുന്ന ആസിഫ് അലി ഇത്തവണയും പതിവ് തെറ്റിച്ചില്ല. സുഹൃത്തുകള്‍ക്കും, കുടുംബത്തിനുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
ക്രിസ്തുമസ്് ദിനത്തില്‍ നക്ഷത്രങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. നക്ഷത്രങ്ങള്‍ വേറാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനുമാണ്. ഇവര്‍ക്കൊപ്പം അവതാരകന്‍ മിഥുന്‍ രമേഷുമുണ്ട്. കുറച്ച് ദിവസങ്ങളായി മഞ്ജുവിന്റെ യാത്രാചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇറ്റലി യാത്രയിലാണ് താരങ്ങളെന്നാണ് വ്യക്തമാകുന്നത്.