Latest News

വിനായകൻ മഹാ അപമാനമാണ്; മഹാ പരാജയമാണ്; പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി

Malayalilife
വിനായകൻ മഹാ അപമാനമാണ്; മഹാ പരാജയമാണ്; പ്രതികരണവുമായി  എഴുത്തുകാരി ശാരദക്കുട്ടി

ഴിഞ്ഞ  ദിവസം നടൻ വിനായകൻ നടത്തിയ പരാമർശം വലിയ രീതിയിലുള്ള വിമര്ശനങ്ങൾക്കാണ് വഴി വയ്ക്കുന്നത്. ഒരുത്തി സിനിമയുടെ വാർത്താസമ്മേളനത്തിനിടെയാണ് വിനായകൻ വിവാദ പരാമർശങ്ങൽ നടത്തിയത്. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ അത് ചോദിക്കുമെന്നുഅതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കിൽ ഇനിയും അത് ചെയ്യുമെന്നും വിനായകൻ പറഞ്ഞു.
എന്നാൽ ഇപ്പോൾ ഈ  വിഷയത്തിൽ പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. 

ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്.

ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം !! മഹാനാണക്കേട് !.. കലാകാരനാണത്രേ.

writer saradakutty words about actor vinayakan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES