ആരാധകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഒരു അപൂര്‍വ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള ഒരു കോളേജ് കാല ചിത്രമാണിത്. മസില്‍ പെരുപ്പിച്ച് ഒരു പറ്റം ചെറുപ്പക്കാര്‍ക്കിടയില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രമാണിത്. 1977-78 കാലഘട്ടത്തിലെ ഫോട്ടോയാണിതെന്നാണ് സൂചന.
നേരത്തെ മോഹന്‍ലാലിന്റെ ഒരു ഫിറ്റ്നസ്സ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പഴയകാല ചിത്രവും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയെടുത്തത്.'പഴയ സ്റ്റേറ്റ് റസ്ലിംഗ് ചാംപ്യന്റെ വീര്യമൊന്നും ഒട്ടും ചോര്‍ന്നു പോയിട്ടില്ല,'' എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രം ഫാന്‍സ് പേജുകളില്‍ തരംഗമാവുകയാണ്.
സര്‍വകലാശാല തലത്തിലാണ് മോഹന്‍ലാല്‍ ഗുസ്തിമത്സരത്തില്‍ ജേതാവായത്. എം. ജി കോളേജില്‍ പഠിക്കുമ്പോഴാണ് മോഹന്‍ലാല്‍ ഗുസ്തിയില്‍ ചാംപ്യനായത്. ഗുസ്തിയില്‍ നിരവധി പുരസ്‌ക്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന ദേശീയ ഗുസ്തി മത്സരത്തിലേക്ക് അദ്ദേഹം യോഗ്യത നേടുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഓഡിഷനുവേണ്ടി പോയതിനാല്‍ മോഹന്‍ലാല്‍ ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ചില്ല.