Latest News

ബ്യൂട്ടീഷനായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മ്മാതാവിനെതിരെ വനിതാ കമ്മീഷന്‍; വ്യവസായി സലീമിനെതിരെ വനിതാ കമ്മീഷന്‍ നടപടി

Malayalilife
ബ്യൂട്ടീഷനായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മ്മാതാവിനെതിരെ വനിതാ കമ്മീഷന്‍; വ്യവസായി സലീമിനെതിരെ വനിതാ കമ്മീഷന്‍ നടപടി

കുപ്രസിദ്ധ പയ്യനെന്ന സിനിമ റിലീസിനെത്തും മന്‍പ് തന്നെ സിനിമയുമായി ബന്ധപ്പെട്ടു നിന്ന പേരായിരുന്നു നിര്‍മാതാവ് സലീമിന്റേത്. പീഡനക്കേസ് ആരോപിച്ച് സ്ത്രീ പരാതി നല്‍കിയെന്നും തനിക്കെതിരെ പൊലീസ് കള്ളക്കേസ് ചമഞ്ഞ് 50 ലക്ഷം ആവശ്യപ്പെട്ടെന്നൊക്കെയായിരുന്നു നിര്‍മാതാവിന്റെ അവകാശ വാദവും മാധ്യമങ്ങളിലെ വാര്‍ത്തയും. എന്നാല്‍ നിര്‍മ്മാതാവിന്റെ പീഡനശ്രമത്തിനെതിരെ ബ്യൂട്ടീഷനായ യുവതി പരാതി നല്‍കിയതോടെ ഇപ്പോള്‍ വനിതാ കമ്മീഷന്‍ നടപടിയുപമായി രംഗത്തെത്തിയിരിക്കുകയാണ്. 


ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കേസിലെ പ്രതിയായ സലീമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടും സിനിമാ നിര്‍മ്മാതാവിന് ജാമ്യം കിട്ടി. ഇതിന് ശേഷം ഗൂഢാലോചന ആരോപിച്ച് പ്രതി പൊലീസിനെതിരേയും പരാതി കൊടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിനെതിരെ പരാമര്‍ശവും വന്നു. 50 ലക്ഷം രൂപ പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സലിംമാധ്യമങ്ങളോട് ആരോപണം ഉന്നയിച്ചത്. നിര്‍മാതാവിന്റെ ഇ വാദങ്ങള്‍ പൊളിയുന്ന നടപടിയാണ് വനിതാ കമ്മീഷന്‍ നടപടി വഴി പൊളിഞ്ഞത്. 
യുവതി പറയാത്ത കാര്യങ്ങള്‍ ആരോപിച്ച് നിര്‍മ്മാതാവിനെ കുടുക്കാന്‍ പൊലീസ് ശ്രമിച്ചെന്ന ആരോപണം മനോരമയിലും മറ്റും വാര്‍ത്തയായെത്തിയിരുന്നത്.  ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് യുവതി വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി. നിര്‍മ്മാതാവിനെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങള്‍ മലയാളി ലൈഫിന് ലഭിച്ചു.

സിനിമയില്‍ ഉന്നതതല ബന്ധങ്ങളുള്ള വ്യക്തിയാണ് ആലുവക്കാരനായ സലിം. ഗള്‍ഫ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. പല ബിഗ് ബജറ്റ് സിനിമകളുടേയും പിന്നണിയിലെ സാമ്പത്തിക സഹായം നല്‍കുന്നത് സലിമാണ്. നിരവധി ചിത്രങ്ങള്‍ ഇയാള്‍ സ്വന്തമായി നിര്‍മ്മിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിലും ഉറച്ച ബന്ധങ്ങളുണ്ട്. ഈ സാഹചര്യമാണ് ഗള്‍ഫ് വ്യവസായിയായ സലിമിനെതിരായ കേസ് അട്ടിമറിക്കാന്‍ കാരണമായി മാറിയത്. മജിസ്‌ട്രേട്ട് ജാമ്യം കൊടുത്തതിലേക്ക് കാര്യങ്ങളെത്തിച്ചത് ഈ ഇടപെടലുകളായിരുന്നു. 

ടൊവീനോ ചിത്രം 'എന്റെ ഉമ്മാന്റെ പേര്', ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ' തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മ്മാതാവാണ് സലിം. ഈ ഓഗസ്റ്റ് എട്ടിനാണ് സലിം താന്‍ സഹനിര്‍മ്മാതാവായ 'എന്റെ ഉമ്മാന്റെ പേരി'ന്റെ ചിത്രീകരണ ആവശ്യത്തിനായി നാട്ടിലെത്തുന്നത്. ഈ സമയത്താണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ എത്തി, സ്റ്റേഷനിലെ സിഐ. വിശാല്‍ ജോണ്‍സന് തന്നെ കാണണമെന്ന് പറഞ്ഞതെന്ന് സലിം പറയുന്നു. തന്നെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് ചാര്‍ജ്ജ് ചെയ്യുമെന്നും 20 ദിവസത്തിലേറെ അകത്തുകിടക്കേണ്ടിയും വരുമെന്നും ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്തിയതായും സലിം ആരോപിച്ചിരുന്നു.

women commission case against kuprasidha payyan producer salim

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES