വിവാഹം എന്നാല്‍ നിശ്ചയം മുതല്‍ തുടങ്ങുന്ന പൂരമാണ്. കൊടിയിറക്കം മണവാളനേയും മണവാട്ടിയേയും മണിയറയിലേക്ക് പറഞ്ഞയക്കുന്നിടം വരെയാണ്. വിവാഹത്തിന്റെ സേവ് ദ ഡേറ്റ് മുതല്‍ പ്രി വെഡ്ഡിങ് ആല്‍ബം വരെ തരംഗമാകുന്ന കാലത്ത്. വ്യത്യസ്തമായ ഒരു സേവ് ദ ഡേറ്റ് ആല്‍ബമാണ് വൈറലായി മാറുന്നത്. കരുനാഗപ്പ്ള്ളി സ്വദേശിയായ അര്‍ജുന്‍ എന്ന യുവാവിന്റെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോയാണ് വൈറലാകുന്നത്. ഗാലക്‌സി വെഡ്ഡിങ് സ്റ്റുഡിയോ നിര്‍മ്മിച്ച ഈ സേവ് ദ വെഡ്ഡിങ് വീഡിയോ വെറും വീഡിയോ അല്ല..
ഒരു ഷോര്‍ട്ട് ഫിലിം മാറി നില്‍ക്കും. വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ച് നിമിഷങ്ങള്‍ക്കം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ അമൃതപുരി ക്യാമ്പസും അഴിക്കല്‍ ബീച്ചും പരിസരവുമൊക്കെയാണ് വീഡിയോയിലുള്ളത്.
വീഡിയോ എന്‍ട്രഡ്യൂസ് ചെയ്യുന്നത് മലബാറിയായ അര്‍ജുന്റെ സുഹൃത്താണ്. വ്യത്യസ്തമായ സേവ് ദ ഡേറ്റ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.