ജനനായകന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച പേരാണ് സുരേഷ് ഗോപി എന്നത്. അശരണര്‍ക്കും സഹായം ലഭിക്കേണ്ട സ്ഥലങ്ങളിലും നടന്‍ നടത്തുന്ന ഇടപെടലുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോളിതാ തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ നടന്‍ മലക്കപ്പാറയിലെ ആദിവാസികള്‍ക്ക് സമ്മാനം നല്കിയിരിക്കുകയാണ്.
തന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് മലക്കപ്പാറയിലെ വനവാസികള്‍ക്ക് ആശുപത്രിയില്‍ പോകുന്നതിനടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഫൈബര്‍ ബോട്ട് ആണ് നടന്‍ സമ്മാനമായി നല്‍കിയത് നടന്‍ ടിനി ടോമാണ് സുരേഷ് ഗോപിയുടെ സ്നേഹ സമ്മാനം മലക്കപ്പാറയിലെത്തി ജനങ്ങള്‍ക്ക് സമ്മാനിച്ചത്. ഫേയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം ടിനി ടോം പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ഊരിലേക്ക് മഞ്ചലുമായെത്തിയ സുരേഷ് ഗോപി എം.പി. യാത്രാദുരിതം മനസ്സിലാക്കിയാണ് ബോട്ട് വാഗ്ദാനം ചെയ്തത്..
അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന ബോട്ടില്‍ അഞ്ചു സുരക്ഷാജാക്കറ്റും രണ്ട് പങ്കായവും ഉണ്ട്. എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടു നിര്‍മിച്ച് നല്‍കാമെന്നാണ് നിര്‍മ്മാണക്കമ്പനി ഏറ്റിരുന്നത്. എന്നാല്‍, മലിനീകരണ സാധ്യതയുള്ളതുകൊണ്ടാണ് തുഴഞ്ഞുപോകാവുന്ന വിധത്തിലുള്ള ബോട്ടാക്കിയതെന്ന് നിര്‍മാതാവ് നിഷിജിത്ത് കെ. ജോണ്‍ പറഞ്ഞു.
നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ ഈ പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത്. നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്. നിങ്ങളാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹി എന്നും നിങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ പാര്‍ലമെന്റില്‍ എത്തണം എന്നും എന്നാല്‍ മാത്രമേ കേരളം വികസിക്കുകയുള്ളൂ എന്നുമാണ് സുരേഷ് ഗോപിയെ സ്‌നേഹിക്കുന്ന മലയാളികള്‍ എല്ലാവരും പറയുന്നത്.
അതേസമയം രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ ഇദ്ദേഹത്തെ മാറ്റിനിര്‍ത്തുന്ന ആളുകള്‍ ആണ് കേരളത്തിന്റെ യഥാര്‍ത്ഥ ശാപം എന്നാണ് ഇദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. അതേ സമയം ഒരു വിഭാഗം ആളുകള്‍ ഇദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട് എന്നത് സത്യമാണ്. കൂടുതല്‍ സമ്പാദിക്കുന്ന ഇദ്ദേഹത്തിന്റെ ഫൈബര്‍ ബോട്ട് വാങ്ങി നല്‍കുക എന്നതൊക്കെ നിസ്സാരമായ കാര്യമാണ് എന്നും യഥാര്‍ത്ഥ മനുഷ്യസ്‌നേഹം വെച്ചാണ് ഇദ്ദേഹം ഇതൊക്കെ ചെയ്യുന്നത് എങ്കില്‍ എന്തിനാണ് പിന്നെ ഇതൊക്കെ സമൂഹം മാധ്യമങ്ങള്‍ വഴി നാട്ടുകാരെ അറിയിക്കുന്നത് എന്നുമാണ് ഇദ്ദേഹത്തിന്റെ വിമര്‍ശകര്‍ ചോദിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാഹന സൗകര്യങ്ങള്‍ ഇല്ലാത്ത ആതിരപ്പള്ളി വനവാസി ഊരുകളില്‍ ആധുനിക സ്ട്രച്ചര്‍ സുരേഷ് ഗോപി വാങ്ങി നല്‍കിയത്. അരകാപ്പ്, വീരന്‍കുടി, വെട്ടിവിട്ട കാട് ഊരുകളിലെ വനവാസികള്‍ക്കാണ് താരംതണലായത്. മതിയായ റോഡ് സൗകര്യങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ആശുപത്രിയിലേയ്ക്ക് രോ?ഗിയെ കൊണ്ടു പോകാന്‍ മുളയില്‍ തുണികെട്ടി ഉണ്ടാക്കിയ സ്ട്രച്ചറുകളാണ് ഉപയോഗിക്കുന്നത്..