Latest News

ഒരിടവേളയ്ക്കു ശേഷം വോയ്‌സ് ഓഫ് സത്യനാഥന്‍ ഷൂട്ട് ആരംഭിച്ചതായി അറിയിച്ച് നിര്‍മ്മാതാവ് ബാദുഷ; ദിലീപും ജോജുവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് മുംബൈയില്‍

Malayalilife
ഒരിടവേളയ്ക്കു ശേഷം വോയ്‌സ് ഓഫ് സത്യനാഥന്‍ ഷൂട്ട് ആരംഭിച്ചതായി അറിയിച്ച് നിര്‍മ്മാതാവ് ബാദുഷ; ദിലീപും ജോജുവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് മുംബൈയില്‍

ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'വോയിസ് ഓഫ് സത്യനാഥന്റെ' രണ്ടാം ഷെഡ്യൂള്‍ മുംബൈയില്‍ പുനരാരംരംഭിച്ചു. മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുക. ദിലീപിനേ കൂടാതെ മകരന്ദ് ദേശ് പാന്‍ഡെ,വീണ നന്ദകുമാര്‍ എന്നിവരാണ് രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിംഗ്മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനത്തിന് പുറമെ കഥയും തിരക്കഥയും സംഭാഷണവും റാഫി തന്നെയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുന്നുവെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ബാദുഷ. ഒരിടവേളയ്ക്കു ശേഷം 'വോയ്‌സ് ഓഫ് സത്യനാഥന്‍' ഷൂട്ട് ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ജിതിന്‍ സ്റ്റാനിലസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്നു. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു

Read more topics: # ദിലീപ് റാഫി
voice of sathyanathan second schedule

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES