Latest News

ചെറുവാല്യേക്കാരായ ആണ്‍താരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്;ഇവരൊക്കെ  ഇങ്ങനെ സോക്രട്ടീസുമാരോ ടോള്‍സ്റ്റോയിമാരോ ആയി പരിണമിക്കാന്‍ എന്തായിരിക്കും കാരണം? ശ്രീരാമന്റെ കത്തിലെ ചോദ്യത്തിന് രസകരമായ മറുപടിയുമായി മോഹന്‍ലാല്‍

Malayalilife
 ചെറുവാല്യേക്കാരായ ആണ്‍താരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്;ഇവരൊക്കെ  ഇങ്ങനെ സോക്രട്ടീസുമാരോ ടോള്‍സ്റ്റോയിമാരോ ആയി പരിണമിക്കാന്‍ എന്തായിരിക്കും കാരണം? ശ്രീരാമന്റെ കത്തിലെ ചോദ്യത്തിന് രസകരമായ മറുപടിയുമായി മോഹന്‍ലാല്‍

ഴിഞ്ഞ ദിവസമാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗം നടന്നത്. സൂപ്പര്‍ താരങ്ങള്‍ അടക്കം കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ എത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ യോഗത്തിനിടെ സംഭവിച്ച രസകരമായ നിമിഷത്തെ കുറിച്ച് നടന്‍ വി കെ ശ്രീരാമന്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

താരങ്ങളെല്ലാം താടിവച്ചാണ് നടക്കുന്നതെന്നും, കുറച്ചുകാലമായി താന്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും ശ്രീരാമന്‍ കുറിപ്പില്‍ പറയുന്നു. 'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തില്‍ ചര്‍ച്ച നടത്താമോ എന്നാണ് ശ്രീരാമന്റെ ചോദ്യം. ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇരു കത്തുകളും ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് മിഥുനം പതിനൊന്നാണ്.
തിങ്കളാഴ്ചയുമാണ്.

ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക് .

നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ.

ആണ്‍താരങ്ങളും പെണ്‍താരങ്ങളും ധാരാളം.

കുറച്ചു കാലമായി ഒരു കാര്യം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആണ്‍താരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.

ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോള്‍സ്റ്റോയിമാരോ ആയി പരിണമിക്കാന്‍ എന്തായിരിക്കും കാരണം?

ബൗദ്ധിക സൈദ്ധാന്തിക ദാര്‍ശനീക മണ്ഡലങ്ങള്‍ വികസിച്ചു വരുന്നതിന്റെ ദൃഷ്ടാന്തമാണോ?

ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാല്‍

ഒരു കത്ത് അസ്സോസിയേഷന്‍ തലൈവര്‍ക്കു കൊടുത്തു വിട്ടു.

'രോമത്തിന് താരത്തിലുള്ള സ്വാധീനം ' എന്ന വിഷയത്തില്‍ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്റെ കുത്ത്.

കുത്തിയതും മറുകുത്തുടനേ വന്നു.

അതവസാനിക്കുന്നതിങ്ങനെ

'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം.

ആകയാലും പ്രിയരേ

സുപ്രഭാതം

 

vk sreeraman fb post about amma meeting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES