സാധാരണ സിനിമാതാരങ്ങളുടെ മക്കൾ ഒക്കെ തന്നെ സിനിമയുടെ പിന്നിലോ മുന്നിലോ എത്തീട്ടുണ്ടാവും. കഴിഞ്ഞ ദിവസങ്ങളിൽ നമ്മളെ തേടി എത്തിയ വാർത്തയായിരുന്നു ഒരു താരത്തിന്റെ മകളുടെ പുസ്തകം ഇറങ്ങിയ റിപ്പോർട്ട്. അതാരെണെന്നും എന്താണെന്നൊക്കെ നിങ്ങളിൽ ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുസ്തകമായ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ആണ് ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിൽ പുറത്തിറങ്ങിയത്. അഭിമാന നിമിഷമെന്ന് പറഞ്ഞുകൊണ്ടാണ് മകളുടെ പുസ്തകത്തെ കുറിച്ച് എഴുതി മോഹന്‍ലാല്‍ എത്തിയത്. പിന്നാലെ ആരാധകരും വിസ്മയ മോഹന്‍ലാലിന്‌റെ എഴുത്തിനെ പ്രശംസിച്ച് എത്തിയിരുന്നു.
ഇപ്പോൾ ചർച്ച നടൻ ദുൽഖർ ഇട്ട പോസ്റ്റിനെ പറ്റിയാണ്. മായയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്. മായയെ കുറിച്ചുള എന്റെ ഓര്‍മ്മകളില്‍ ആദ്യത്തെ ഓര്‍മ്മ ചെന്നൈയിലെ താജ് ഹോട്ടലില്‍വെച്ച് നടന്ന അവളുടെ ആദ്യത്തെ പിറന്നാള്‍ പാര്‍ട്ടിയാണ് എന്ന് താരം പറയുന്നു. അതൊരു വലിയ പാര്‍ട്ടിയായിരുന്നു. മായയുടെ അച്ഛനും അമ്മയും സമ്മാനിച്ച മനോഹരമായ ഗാര്‍ഡന്‍ ഉടുപ്പില്‍ അതിസുന്ദരിയായിരുന്നു അവള്‍. രാത്രിയായപ്പോള്‍ പിറന്നാള്‍ കുട്ടിയെ കാണാതായി. അവളുടെ അമ്മ പിന്നീട് വന്നു പറഞ്ഞു അവള്‍ ഉറങ്ങിപ്പോയെന്ന്. ആ വലിയ പാര്‍ട്ടിക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാള്‍ കുട്ടിയെ കുറിച്ച് ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്. ഇങ്ങനെ രസകരമായാണ് ദുൽകർ കുറിച്ചത്. വിസ്മയയെ കുറിച്ചുളള പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ എത്തിയത്. ഇന്നവള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. അവളുടെ വഴി വെട്ടിതെളിച്ചിരിക്കുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ കവിതകള്‍, ചിന്തകള്‍, ഡൂഡില്‍, ആര്‍ട്ട് എന്നിവ അടങ്ങുന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ പുസ്തകം അവളുടെ മനസിനെയും അനുഭവങ്ങളെയും കുറിച്ചുളള മനോഹരമായ കാഴ്ചപ്പാടുകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. എല്ലാ ആശംസകളും മായാ, പ്രിയപ്പെട്ടവരും അറിയുന്നവരുമെല്ലാം നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കും. ഒരുപാട് സ്‌നേഹത്തോടെ ചാലു ചേട്ടന്‍. എന്നായിരുന്നു അവസാനത്തെ വരികൾ.
ഇതിന്റെ പാർട്ടിക്ക് എങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോവരുത് എന്നും മായയോട് ദുല്‍ഖര്‍ തമാശരൂപേണ പറഞ്ഞു. ലാലേട്ടനും മമ്മൂക്കയും വളരെ അടുത്ത കൂട്ടുകാരാണ് എന്ന് എല്ലാവര്ക്കും ഏരിയയും. ഇവരുടെ കുടുംബങ്ങളും, മക്കളുമെല്ലാം കൂട്ടുകാരാണ്. ഇത് തന്നെയാണ് ഇതിൽ നിന്ന് കാണാൻ കഴിയുന്നത്. ഇപോഴിതാ പുസ്‍കത്തിന്റെ ഇ ബുക്കില്‍ തെറ്റുകളുണ്ടെന്ന വാര്‍ത്തയാണ് വരുന്നത്. വിസ്‍മയ മോഹൻലാല്‍ തന്നെയാണ് ഇത് ചൂണ്ടിക്കാണിച്ചു പറഞ്ഞത്. ഉടൻ തിരുത്തുമെന്നും വിസ്മയ പറഞ്ഞിട്ടുണ്ട്.