Latest News

താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരപുത്രിയും; ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷറില്‍ വിസ്മയ മോഹന്‍ലാലും; താരപുത്രി എത്തുന്നത് സംവിധാന സഹായികളില്‍ ഒരാളായി എന്ന് റിപ്പോര്‍ട്ടുകള്‍

Malayalilife
 താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരപുത്രിയും; ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷറില്‍ വിസ്മയ മോഹന്‍ലാലും; താരപുത്രി എത്തുന്നത് സംവിധാന സഹായികളില്‍ ഒരാളായി എന്ന് റിപ്പോര്‍ട്ടുകള്‍

ലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മകന്‍ പ്രണവും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോള്‍ തന്നെ മകള്‍ വിസ്മയ എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയല്ല എന്ന്  താരപുത്രി പറഞ്ഞിരുന്നു. എഴുത്തിന്റെയും വരകളുടെയും ലോകത്താണ് വിസ്മയയുടെ ജീവിതം. മോഹന്‍ലാലിന്റെ മക്കളിരുവരെയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. അച്ഛന്റെ താരപരിവേഷങ്ങള്‍ മക്കള്‍ക്ക് ലഭിക്കാതിരിക്കാനായി ഊട്ടിയിലെ സ്‌കൂളിലാണ് വിസ്മയയും പ്രണവും പഠിച്ചത്. പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയപ്പോള്‍ വിസ്മയ തിയേറ്റര്‍ പഠിക്കാനായി പ്രാഗ്, ലണ്ടന്‍, യുഎസ്. എന്നിവിടങ്ങളിലേക്കാണ് പോയത്. പഠനം കഴിഞ്ഞ് വിസ്മയ സിനിമാ പിന്നണി രംഗത്തേക്ക് വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എഴുത്തും വരകളുമാണ് വിസ്മയയുടെ ലോകം. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് വിസ്മയ വെളിപ്പെടുതുകയായിരുന്നു. 
ആയോധനകല അഭ്യസിക്കുന്ന വിസ്മയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട. നാടകങ്ങള്‍ ഒക്കെ ചെയ്യുന്നയാളാണ്. കവിത എഴുതും, നന്നായി പടം വരയ്ക്കുകയും ചെയ്യുന്ന ഒരു കലാകാരിയാണ് വിസ്മയ. എന്നാല്‍ സിനിമയിലേക്ക് വരണം എന്ന ആഗ്രഹം ഇതുവരെ തന്നോട് മകള്‍ പറഞ്ഞിട്ടില്ലെന്ന് ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വിസ്മയയും സിനിമയിലേക്ക് എത്തുകയാണെന്നാണ് വിവരം.  


മലയാള സിനിമാ സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍. ഒരു ഫാന്റസി ത്രീഡി ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടിയാണ് പുറത്തുവരുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ സംവിധാന സഹായികളായി എത്താന്‍ പോകുന്നവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മകളായ വിസ്മയ മോഹന്‍ലാല്‍ ആണ്. നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ മൂത്ത മകള്‍ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നുമോഹന്‍ലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹന്‍ലാലും സഹ സംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ ജീത്തു ജോസഫിന്റെ സഹായിയായി പാപനാശം എന്ന കമല്‍ ഹാസന്‍ ചിത്രത്തിലും, ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിലുമാണ് പ്രണവ് മോഹന്‍ലാല്‍ ജോലി ചെയ്തിട്ടുള്ളത്.

vismaya mohanlal entry to film industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES