നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും മലയാളികള്‍ക്ക് സുപരിചിതയാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ പ്രണവ് അഭിനയത്തില്‍ സാന്നിധ്യം അറിയിച്ചെങ്കിലും വിസ്മയയ്ക്ക് എഴുത്തിനോടാണ് താല്‍പര്യം. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ആദ്യ കവിതാ സമാഹാരമായ 'ഗ്രെയ്ന്സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' പ്രകാശനം ചെയ്തിരുന്നു. ഇതിന്റെ മലയാള പരിഭാഷയായ 'നക്ഷത്ര ധൂളികളും' പുറത്തിറങ്ങി.
സോഷ്യല്‍ മീഡിയയില്‍ അധികമൊന്നും സജീവമല്ലാത്ത വിസ്മയ വല്ലപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ തന്റെ വിശേഷങ്ങളും കൊച്ചു െകാച്ചു സന്തോഷങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരപുത്രി പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. എന്റെ ബ്യൂട്ടിഫുള്‍ മമ്മ നല്‍കിയ സമ്മാനം എന്നാണ് ക്യാപ്ഷനില്‍ പറഞ്ഞിട്ടുള്ളത്. മൂന്നു കുഞ്ഞി കാര്‍ട്ടൂണുകള്‍ ഇവിടെ കാണാം.
കൈകൊണ്ടു ഭംഗിയായി വരച്ച് കളര്‍ ചെയ്ത ബുക്ക്മാര്‍ക്കാണ് വിസ്മയ പോസ്റ്റ് ചെയ്ത ചിത്രത്തില്‍. മമ്മ എന്നതുകൊണ്ട് അമ്മ സുചിത്ര സമ്മാനിച്ചതാണോ എന്ന് മായ വിശദീകരിച്ചട്ടില്ല.