തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് വിശാല്‍. ഒരു നായകന്‍ എന്നതിലുപരി രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ഉള്‍പ്പെടെ അഭിപ്രായം പറയാറുള്ള താരം വിവാദങ്ങളില്‍ ഒട്ടും അകന്നു നില്‍ക്കുന്ന ആളല്ല. ഇപ്പോഴിതാ മലയാളത്തിലെ ലോ ബജറ്റ് ചിത്രങ്ങള്‍ ആയ മഞ്ഞു?മ്മല്‍ ബോയ്‌സും, പ്രേമലുവും കേരളത്തിന് പുറത്തും വലിയ രീതിയില്‍ തരംഗമായതിനെക്കുറിച്ചുള്ള ചോദ്യത്തിന് വിശാല്‍ ക്ഷുഭിതനായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അന്യഭാഷാചിത്രങ്ങള്‍ മലയാളത്തില്‍ വന്ന് വിജയിക്കുകയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് ആദ്യമായിട്ടല്ല. എന്നാല്‍ മലയാള സിനിമകള്‍ മറ്റ് ഭാഷകളില്‍ ഹിറ്റാകുന്നതും റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നതും അത്ര ചെറിയ സംഭവമല്ല. അടുത്തിടെ ഇറങ്ങിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു എന്നിവ അന്യഭാഷാ പ്രേക്ഷകരും വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു.
>ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ ഏങ്ങനെ ഹിറ്റായി എന്ന ചോദ്യത്തിനുള്ള ഉത്തരം പറയാതെ ദേഷ്യം പ്രകടിപ്പിക്കുന്ന തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായ വിശാലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഒരു നായകന്‍ എന്നതിലുപരി രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ഉള്‍പ്പെടെ അഭിപ്രായം പറയാറുള്ള താരം കൂടിയായ വിശാല്‍ അതുകൊണ്ട് തന്നെ വിവാദങ്ങളില്‍ ഒട്ടും അകന്നു നില്‍ക്കുന്ന ആളല്ല. അതുകൊണ്ടാണ് ഈ ചോദ്യത്തിനുള്ള വിശാലിന്റെ പ്രതികരണം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് വിശാല്‍ ഇങ്ങനെ പെരുമാറിയത്.
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു എന്നിവയുടെ വിജയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് മറുപടി പറയാതെ വിശാല്‍ ക്ഷുഭിതനായത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബയല്‍വന്‍ രംഗനാഥന്റെ ചോദ്യമാണ് വിശാലിനെ പ്രകോപിപ്പിച്ചത്. വേദിയിലിരിക്കുന്ന വിശാലിനോട് മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു തുടങ്ങിയ ചെറിയ ചിത്രങ്ങള്‍ എങ്ങനെ വന്‍ വിജയമാകുന്നു എന്നായിരുന്നു ബയല്‍വാന്‍ ചോദിച്ചത്. എന്നാല്‍ ഇത് കേട്ടതും വിശാല്‍ പെട്ടെന്ന് ക്ഷുഭിതനാവുകയായിരുന്നു. പക്ഷേ ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന്റെ കാരണവും വിശാല്‍ തന്നെ തുറന്നു പറഞ്ഞു.
''ആരാണ് ആ ചോദ്യം ചോദിച്ചത്, രംഗനാഥന്‍ സാറാണോ? എങ്കില്‍ സോറി എനിക്ക് മറുപടി പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആ ചോദ്യത്തിന് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മറ്റാരെങ്കിലുമാണ് ഈ ചോദ്യം ചോദിച്ചതെങ്കില്‍ ഞാന്‍ മറുപടി നല്‍കുമായിരുന്നു..'' എന്നായിരുന്നു വിശാല്‍ നല്‍കിയ വിശദീകരണം.
സിനിമാ പ്രവര്‍ത്തകരോട് നിരന്തരം വിവാദ ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന ബയല്‍വാന്‍ രംഗനാഥന്‍ ഈ ചോദ്യം ചോദിച്ചതാണ് വിശാലിനെ ചൊടിപ്പിച്ചത്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കില്ലെന്നും അതിന് തന്നെയാരും നിര്‍ബന്ധിക്കേണ്ട എന്നുമായിരുന്നു വിശാല്‍ സ്വീകരിച്ച നിലപാട്. താരത്തിന്റെ ദേഷ്യം മലയാള സിനിമയോട് അല്ലെന്നും ചോദ്യം ചോദിച്ച ആളോടാണെന്നും വിശാല്‍ വ്യക്തമാക്കി.
കരിയറില്‍ വിശാലിപ്പോള്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് വിശാലിപ്പോള്‍. പൂജൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹരിയും വിശാലും ഒന്നിക്കുന്ന രത്‌നം എന്ന ചിത്രത്തിന്റെ പ്രമോഷനിലാണ് ഇത് നടന്നത്. പ്രിയാ ഭവാനി ശങ്കര്‍, യോഗി ബാബു, ഗൗതം മേനോന്‍, മുരളി ശര്‍മ്മ, സമുദ്രക്കനി തുടങ്ങിയ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രില്‍ 26നാണ്.
എന്നാല്‍ മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച ചിത്രങ്ങളായിരുന്നു മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവും. രണ്ട് ലോ ബജറ്റ് ചിത്രങ്ങള്‍ ആയിരുന്നിട്ട് കൂടി ഇവ കേരളത്തിന് പുറത്തും വലിയ രീതിയില്‍ തരംഗമായി. മലയാള സിനിമയുടെ ആദ്യ 200 കോടി എന്ന നേട്ടവും മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയിരുന്നു.