സൂപ്പര്‍താരം വിജയ്ക്ക് പിന്നാലെ നടന് വിശാലും രാഷ്ട്രീയത്തിവേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് താരം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.
തന്റെ ഫാന്‍ ക്ലബ്ബിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നുണ്ടെന്നും അത് തുടരും എന്നുമാണ് വിശാല്‍ പറഞ്ഞത്. ഇപ്പോള്‍ ഇല്ലെങ്കിലും ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയും താരം നല്‍കുന്നുണ്ട്.അഭിനേതാവായും സാമൂഹിക പ്രവര്‍ത്തകനായും അംഗീകരിച്ച ജനങ്ങളോട് നന്ദി. പാവപ്പെട്ടവര്‍ക്കു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫാന്‍സ് ക്ലബ് നടത്തുന്നത്.
ജനക്ഷേമ പ്രസ്ഥാനം രൂപീകരിച്ച് ജില്ല, നിയോജക മണ്ഡലം, ബ്രാഞ്ച് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് അടുത്ത ഘട്ടം. അമ്മയുടെ പേരില്‍ നടത്തുന്ന 'ദേവി ഫൗണ്ടേഷന്' വഴി ഞങ്ങള്‍ എല്ലാ വര്‍ഷവും പാവപ്പെട്ട നിരവധി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുണ്ട്. ദുരിതബാധിതരായ കര്‍ഷകര്‍ക്കും സഹായം നല്കുന്നു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ല. എന്നാല്‍ അവശ്യഘട്ടത്തില്‍ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മടിയില്ലെന്നും വിശാല്‍ പറഞ്ഞു.\