Latest News

പ്രണവ് ടൂറൊക്കെ കഴിഞ്ഞ് ഇന്ത്യയില്‍ എത്തിയിട്ട് രണ്ടാഴ്ച;  അടുത്ത മാസം മുതല്‍ കഥ കേട്ട് തുടങ്ങും; ഒരു സിനിമയുടെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യത; വിശാഖ് സുബ്രഹ്മണ്യം പങ്കു വച്ചത്

Malayalilife
 പ്രണവ് ടൂറൊക്കെ കഴിഞ്ഞ് ഇന്ത്യയില്‍ എത്തിയിട്ട് രണ്ടാഴ്ച;  അടുത്ത മാസം മുതല്‍ കഥ കേട്ട് തുടങ്ങും; ഒരു സിനിമയുടെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യത; വിശാഖ് സുബ്രഹ്മണ്യം പങ്കു വച്ചത്

2022ലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് സിനിമ വീണ്ടും തിയേറ്ററിലെത്തുകയാണ്. അതിന് മുന്നോടിയായി തന്റെ പുതിയ സിനിമാ പ്ലാനുകളെ കുറിച്ച് സംസാരിക്കുകയാണ് ഹൃദയത്തിന്റെ നിര്‍മാതാവായ വിശാഖ് സുബ്രഹ്മണ്യം.

ധ്യാന്‍ സംവിധാനം ചെയ്യുന്ന സിനിമ 2024ല്‍ താന്‍ നിര്‍മിക്കുമെന്നും വിനീതിന്റെ അഭിനയ തിരക്കുകള്‍ മാറി കഴിയുമ്പോള്‍ ഉറപ്പായും അടുത്ത സിനിമയുണ്ടാകുമെന്നും വിശാഖ് പറഞ്ഞു. പ്രണവുമൊത്ത് മറ്റൊരു സിനിമ ഈ വര്‍ഷം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നും മാതൃഭൂമിക്ക്് നല്കിയ  അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് സിനിമ 'ഹൃദയ'ത്തിന് ശേഷം പ്രണവ് വേള്‍ഡ് ടൂറിലായിരുന്നു. പ്രണവ് ടൂര്‍ കഴിഞ്ഞ് വന്നിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളു എന്നാണ് വിശാഖ് പറയുന്നത്.പ്രണവ് ഒരു വര്‍ഷവുമായി അഭിനയിച്ചിട്ടില്ല. പ്രണവിനുള്ള സ്‌ക്രിപ്റ്റുകളും ഒരുവശത്തുണ്ട്. അടുത്ത മാസം മുതല്‍ ഇതെല്ലാം പ്രണവ് കേട്ടു തുടങ്ങും.

പ്രണവിന്റെ ഒരു ചിത്രത്തിന്റെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അടുത്ത പ്രണവ് ചിത്രം തങ്ങളോടൊപ്പം ആയിരിക്കണമെന്ന് പ്രാര്‍ഥിക്കുന്നുണ്ട്. ആര്‍ക്കാണ് അവസരം കിട്ടുകയെന്ന് അറിയില്ലല്ലോ. താനും പ്രണവും ഹൃദയം കഴിഞ്ഞ് സിനിമ ചെയ്തിട്ടില്ല. വിനീതും അഭിനയിച്ചതല്ലാതെ തിരക്കഥയ്ക്ക് ഇരുന്നിട്ടില്ല. 

വിനീത് ശ്രീനിവാസനുമായി ചേര്‍ന്നുള്ള പ്രൊജക്ടുകള്‍ ഇനിയും ഉണ്ടാകാം. വിനീത് ഇപ്പോള്‍ അഭിനയിക്കുന്ന തിരക്കിലാണ്. അത് കഴിഞ്ഞാന്‍ മാത്രമേ പുതിയ ചിത്രത്തെക്കുറിച്ച് ആലോചിക്കൂ. അത് കഴിഞ്ഞ് ഒത്തുവന്നാല്‍ സിനിമ നടക്കും എന്നാണ് അഭിമുഖത്തില്‍ വിശാഖ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം മലയാളത്തില്‍ തിയേറ്ററുകള്‍ നിറച്ച സിനിമയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിന്റെ അഭിനയവും വിനീത് ശ്രീനിവാസന്റെ സംവിധാന മികവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായത്. വിശാഖ് സുബ്രഹ്മണ്യമായിരുന്നു ചിത്രം നിര്‍മ്മിച്ചത്

vishak subramaniam about pranav mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES