കല്യാണ വിഡിയോ ആല്‍ബങ്ങള്‍ ഇപ്പോള്‍ ഒരു സിനിമ നില്‍ര്‍മിക്കുന്നതിനേക്കാള്‍ ചിലവിലാണ് പലരു ഒരുക്കുന്നത്. ഒരു ഇടത്തരം വിവാഹത്തിന് പോലും കുറഞ്ഞത് ഹെലി ക്യാം ഉള്‍പ്പടെയുള്ള രംഗങ്ങള്‍ ഒഴിച്ചുകൂടാതായി മാറിയിട്ടുണ്ട്. എന്നാല്‍ വിവാഹശേഷമുള്ള ഫോട്ടോ ഷൂട്ടിനായി വവ്വാല്‍ ഷോട്ടും വള്ളത്തില്‍ കയറിയുള്ള രംഗങ്ങളുമൊക്കെയാണ് ഇപ്പഴത്തെ ട്രന്‍ഡ്. ക്യാമറാ മാന്റെ നിര്‍ദേശ പ്രകാരം കൊതുമ്പു വള്ളം തുഴഞ്ഞ പെണ്ണിനും ചെക്കനും കിട്ടിയ പണിയാണ് വൈറലായി മാറിയിരിക്കുന്നത്.
കാണുന്നവരുടെ കണ്ണു തള്ളിക്കുന്ന വവ്വാല്‍ ക്ലിക്കും ഡബ്‌സ്മാഷ് കല്യാണ മേളവും വെള്ളത്തിനടിയിലെ പോസ്റ്റ് വെഡ്ഡിംഗ് ഫൊട്ടോഷൂട്ടും ഒക്കെയായി കല്യാണം ആകെപ്പാടെ ജഗപൊഗ തന്നെയാണ് ഇപ്പോള്‍.. വെഡ്ഡിംഗ് വിഡിയോയില്‍ മാത്രം ഒതുങ്ങുന്നില്ല ഈ ന്യൂജെന്‍ കല്യാണ കിസ്സ. കല്യാണത്തിന് ഉറ്റവരേയും ഉടയവരേയും ക്ഷണിക്കുന്ന സേവ് ദ് ഡേറ്റ് വിഡിയോയില്‍ നിന്നു തുടങ്ങുന്നു ന്യൂജെന്‍ കല്യാണപ്പൂരം. ഒടുവില്‍ അത് ചെന്നെത്തി നില്‍ക്കുന്നതോ കളര്‍ഫുള്‍ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടേ ഷൂട്ടിലും. അതിനു വേണ്ടി കടലു കടക്കാനും ഇന്നത്തെ പിള്ളേര്‍ റെഡി.ഇപ്പോഴിതാ ഒരു പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് 'വെള്ളത്തിലായ' കഥ പങ്കുവയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. തെറ്റിദ്ധരിക്കേണ്ട പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ആ വൈറല്‍ വിശേഷത്തിനാധാരം.
ക്യാമറാമാന്‍മാരുടെ ആവശ്യപ്രകാരം കൊതുമ്പു വള്ളത്തിലിരുന്ന് കലക്കനൊരു ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ചെക്കനും പെണ്ണും. ഫൊട്ടോ പോസിംഗ് ഒരു വശത്ത് തകൃതിയായി നടക്കുമ്പോഴും വെള്ളത്തിനു നടുവിലെ ആ ഫൊട്ടോഷൂട്ടില്‍ ചെക്കനും പെണ്ണിനും അല്‍പ സ്വല്‍പം പേടിയുണ്ടായിരുന്നു എന്ന് വ്യക്തം. പ്രണയതുരമായ പോസിംഗും ഫൊട്ടോയെടുപ്പുമൊക്കെ അവസാന ഘട്ടത്തിലേക്കത്തിയപ്പോഴായിരുന്നു ട്വിസ്റ്റ്.
ഫൊട്ടോയ്ക്ക് പോസ് ചെയ്യാനിരുന്ന ചെക്കനും പെണ്ണും ദേ കിടക്കുന്നു വെള്ളത്തില്‍. എന്റെ മാതാവേ...എന്ന് വിളിച്ചു കൊണ്ട് പെണ്ണും ചെക്കനും വെള്ളത്തിലേക്ക് പതിക്കുന്ന രംഗത്തിന് വിഡിയോ കൂടി ആയതോടെ സംഭവം വൈറലായെന്നു പറഞ്ഞാല്‍ മതിയല്ലോ.എന്തായാലും വെള്ളത്തില്‍ പോസ്റ്റ് വെഡ്ഡിംഗ് ഫൊട്ടോഷൂട്ട് നിശ്ചയിച്ചിരിക്കുന്ന നവമിഥുനങ്ങള്‍ ആ രംഗം കണ്ടാല്‍ അല്‍പമൊന്ന് പിന്നാക്കം വലിയുമെന്ന് ഉറപ്പ്. ജിബിന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ വിഡിയോ പകര്‍ത്തിയത്. എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ രസം വിതറി പാറിപ്പറന്നു നടപ്പുണ്ട്.