ബാലതാരമായി മലയാള സിനിമയില്‍ വന്ന് നായികയായും തിളങ്ങിയ നടിയാണ് മഞ്ജിമ മോഹന്‍. അടുത്തിടെയായിരുന്നു മഞ്ജിമ പ്രണയം വെളിപ്പെടുത്തിയതും വിവാഹിതയായതും. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കിനെയാണ് നടി വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ചെന്നൈയിലായിരുന്നു മഞ്ജിമയുടെ വിവാഹം. ഇപ്പോഴിതാ, മഞ്ജിമയുടെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് അച്ഛന്‍ വിപിന്‍ മോഹന്‍.
അവള്‍ സിനിമ നടിയാവണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമുണ്ടായില്ലെന്നും കുട്ടിയായിരുന്നപ്പോള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ഒരു തമാശ കളിയായിട്ടാണ് കണ്ടിട്ടുള്ളുവെന്നും വിപിന്‍ മോഹന്‍ പറയുന്നു. പ്രിയമാണ് അവളുടെ പ്രിയപ്പെട്ട ചിത്രം. എനിക്ക് തമിഴ്നാട്ടില്‍ സ്റ്റെല്ല മേരീസില്‍ പോയി പഠിക്കണമെന്ന് എന്നോട് പറഞ്ഞു. നമ്മുക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. പൊക്കോളാന്‍ പറഞ്ഞു. അതൊക്കെ കഴിഞ്ഞ് ഒരു ജോലി ഒക്കെ ആയി വന്നപ്പോഴാണ് അവള്‍ എന്നോട് അച്ഛാ ഒരു സിനിമയില്‍ അഭിനയിക്കട്ടെ എന്ന് ചോദിക്കുന്നത്
വിനീതേട്ടന്‍ എന്നോട് ചോദിച്ചിരുന്നു അഭിനയിക്കുമോ എന്ന്. നിനക്ക് പറ്റുമെങ്കില്‍ ചെയ്‌തോളു. ഒന്ന് അഭിനയിച്ചിട്ട് ശരിയായില്ലെങ്കില്‍ നിര്‍ത്താമെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് വടക്കന്‍ സെല്‍ഫി ചെയ്യുന്നത്. അവള്‍ അഭിനയിക്കും എന്ന് എനിക്ക് അറിയാം. അത് കഴിഞ്ഞ് അടുത്തത് ഗൗതം മേനോന്റെ സിനിമയില്‍ ആണ് അഭിനയിക്കുന്നത്. ഇത് കണ്ടിട്ടാണ് ആ സിനിമയില്‍ വിളിക്കുന്നത്. ഇവള്‍ക്ക് തമിഴ് അറിയാം. ഓഡിഷന് ഞാനും പോയിരുന്നു. അത് കഴിഞ്ഞ് അദ്ദേഹം വന്ന് പറഞ്ഞു, മഞ്ജിമ എന്റെ അടുത്ത സിനിമയില്‍ ഹീറോയിന്‍ ആണെന്ന്. അങ്ങനെയാണ് അവള്‍ എങ്ങോ എത്തിയത്. മലയാള സിനിമയില്‍ നിന്ന് പറന്ന് പോയി.
ആ സിനിമയ്ക്ക് ശേഷം അവള്‍ ചെന്നൈയില്‍ നിന്ന് പൊന്നിട്ടില്ല. അവിടെ തന്നെയാണ്. അവിടെ ഒറ്റയ്ക്കായിരുന്നു. മാനേജറും, ആയയും എല്ലാം ആയി അവളുടെ വേറൊരു ലോകത്ത്. സത്യത്തില്‍ നമ്മുടെ കൈയില്‍ നിന്ന് അവള്‍ പറന്നു പോയി.
അവള്‍ തേവരാട്ടം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതിലെ ഹീറോ ആയിരുന്നു ഗൗതം കാര്‍ത്തിക്. അതിന് ശേഷം ഇവള്‍ക്ക് ഒരു അപകടം പറ്റി ആറ് മാസം വാക്കറില്‍ ആയി. ചെന്നൈയില്‍ നിന്നും ഇങ്ങോട്ട് വന്നതേയില്ല. ആ സമയത്താണ് ഇവര്‍ അടുക്കുന്നത്. ആ സമയത്ത് ഞാനും കണ്ടിട്ടുണ്ട്. നല്ല പയ്യനാണ്. ഒരു ചീത്ത സ്വഭാവവും ഇല്ല. അങ്ങനെ ഒരു ദിവസം എന്നോട് പറഞ്ഞു ഞാന്‍ ഒരാളോട് ഇഷ്ടത്തിലാണ്, വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്ന്.
ആ കഴിച്ചോളാന്‍ ഞാനും പറഞ്ഞു. നമ്മള്‍ ഇപ്പൊ എതിര്‍ത്തു പറ്റൂല എന്ന് പറഞ്ഞാലും അവള്‍ അത്കഴിക്കും. ഇപ്പോഴത്തെ തലമുറയല്ലേ. എന്റെ മോന് വേണ്ടി വിവാഹം കുറെ നോക്കി ജാതകം ഒന്നും ചേരുന്നില്ല. ഞങ്ങള്‍ ആണ് പിന്നെ അവനു പെണ്ണ് കണ്ടുപിടിച്ചു കൊടുക്കുന്നത്. പിന്നെ മോളുടെ ഇഷ്ടമാണ് അതിനെ തടയേണ്ട കാര്യം ഇല്ല. അവളുടെ ഭര്‍ത്താവാണ് ഗൗതം കാര്‍ത്തിക്ക്. ഗൗതം നല്ല പയ്യനാണ്. അവര്‍ സുഖമായി ഇരിക്കട്ടെ. വിവാഹം അവിടെ വെച്ച് ആയത് കൊണ്ട് ഞാന്‍ ആരോടും പറഞ്ഞില്ല. സുരേഷ് ഗോപി വന്നു. കാരണം സുരേഷും രാധികയും ഒക്കെയായി ഞങ്ങള്‍ക്ക് വേറെ ഒരു ബന്ധമാണ്. ഇവളെ എടുത്തോണ്ട് നടന്നിട്ടുണ്ട്, മറ്റേ പടത്തില്‍ സുന്ദരപുരുഷനില്‍ ഒക്കെ. മധു അമ്പാട്ടും വിവാഹത്തിനെത്തിയിരുന്നു
ശ്രീനിവാസനോടും ലാല്‍ ജോസിനോടും വിവാഹം പറഞ്ഞിരുന്നു. ദിലീപിനോടും പറഞ്ഞിരുന്നു, എന്നാല്‍ വിവാഹത്തിന് വരണ്ട എന്നും പറഞ്ഞിരുന്നു. പിന്നെ മോള്‍ക്ക് താല്‍പര്യം ഇല്ലാത്തവരെ ഞാന്‍ വിളിച്ചില്ല. അവര്‍ രണ്ടുപേരും കൂടിയാണ് വിവാഹം നടത്തിയത്. 200 പേര്‍ പാടുള്ളു എന്നൊക്കെയുള്ള റെസ്ട്രിക്ഷന്‍ അവിടെ ഉണ്ടായിരുന്നു. അങ്ങനത്തെ റിസോര്‍ട്ട് ആണ്. അവര്‍ നന്നായി ജീവിക്കട്ടെ. അത്രയേ ഉള്ളു. അഭിനയം തുടരുമെന്നാണ് പറയുന്നത്. ഗൗതം നല്ല നടനാണ്,നല്ല പയ്യനാണ് അവര്‍ നന്നായി ജീവിക്കാട്ടെ' വിപിന്‍ മോഹന്‍ പറഞ്ഞു.
ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ. 1997 ല്‍ പുറത്തിറങ്ങിയ കളിയൂഞ്ഞാല്‍ ആണ് മഞ്ജിമയുടെ ആദ്യ ചിത്രം.