ഒളിമ്പിക്‌സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെ പാരിസ് ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന്റെ ഭാരം 100 ഗ്രാം കൂടിയെന്ന കാരണം പറഞ്ഞാണ് ഒളിമ്പിക്സ് കമ്മിറ്റി താരത്തെ അയോഗ്യയാക്കിയത്. ഇതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെ വിനേഷ് ഫോഗട്ടിന്റെ ഫോട്ടോ പങ്കുവെച്ചാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്. വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയെക്കുറിച്ച് കേള്‍ക്കുന്നത് ഹൃദയഭേദകമാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളില്‍ അവള്‍ ഒരു യഥാര്‍ത്ഥ ചാമ്പ്യനായി തുടരുന്നുമെന്നും നടന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകും,മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടി സമാന്ത രുത്ത് പ്രഭു. നിങ്ങള്‍ തനിച്ചല്ല എന്നും ഒപ്പം ഇന്ത്യ എന്ന വലിയൊരു ശക്തി ഉണ്ടെന്ന് ഓര്‍ക്കണമെന്നും സമാന്ത സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കുമെന്നും നടി കുറിച്ചു.
ഓര്‍ക്കുക, ഏറ്റവും കഠിനമായ വീഴ്ചകളില്‍ നിന്നുപോലും ചാമ്പ്യന്മാര്‍ ഉയരുന്നു. നിങ്ങളൊരു യഥാര്‍ത്ഥ പോരാളിയാണ്. എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ തന്റെ പിന്തുണ അറിയിച്ചത്
വിനേഷ്, നിങ്ങളാണ് ഞങ്ങളുടെ ഗോള്‍ഡ് മെഡല്‍, നിങ്ങള്‍ വിജയിയാണ്. സല്യൂട്ട്, നിങ്ങളോടൊപ്പമുണ്ട്, എന്നാണ് നടി പാര്‍വതി തിരുവോത്ത് കുറിച്ചത്.
ചില സമയങ്ങളില്‍, ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികള്‍ ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. നിങ്ങള്‍ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓര്‍മ്മിക്കുക. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിലനില്‍ക്കാനുള്ള നിങ്ങളുടെ ശ്രദ്ധേയമായ കഴിവ് തീര്‍ച്ചയായും പ്രശംസനീയമാണ്. നിങ്ങളുടെ എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കും, സമാന്ത കുറിച്ചു.
ആലിയ ഭട്ട്, സമാന്ത രുത്ത് പ്രഭു, പാര്‍വതി തിരുവോത്ത്, വിക്കി കൗഷല്‍, ഫര്‍ഹാന്‍ അക്തര്‍, കരീന കപൂര്‍, തപ്സി പന്നു, ഫാത്തിമ സന ഷെയ്ഖ്, രാകുല്‍പ്രീത് സിങ് തുടങ്ങിയ നിരവധി ആളുകളാണ് മുന്നോട്ട് വന്നത്.
പാരിസ് ഒളിംപിക്‌സില്‍ ഇന്ന് ഫൈനല്‍ നടക്കാനിരിക്കെയാണ് താരത്തിന് അയോഗ്യത ലഭിച്ചിരിക്കുന്നത്. ഇന്ന് നടന്ന ശരീരഭാര പരിശോധനയില്‍ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാല്‍ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. .