Latest News

അച്ഛന് വേണ്ടി പാട്ടുപാടി അരങ്ങേറ്റം..!അച്ഛനേക്കാള്‍ വമ്പനായ വിനീത്..!34ന്റെ നിറവില്‍ മലയാളത്തിന്റെ പ്രിയപാട്ടുകാരന്‍,നടന്‍, സംവിധായകന്‍; വീനീത് ശ്രിനിവാസന്റെ 'മാസ് എന്‍ട്രി' തിരിഞ്ഞുനോട്ടം

Malayalilife
 അച്ഛന് വേണ്ടി പാട്ടുപാടി അരങ്ങേറ്റം..!അച്ഛനേക്കാള്‍ വമ്പനായ വിനീത്..!34ന്റെ നിറവില്‍ മലയാളത്തിന്റെ പ്രിയപാട്ടുകാരന്‍,നടന്‍, സംവിധായകന്‍; വീനീത് ശ്രിനിവാസന്റെ 'മാസ് എന്‍ട്രി' തിരിഞ്ഞുനോട്ടം

ച്ഛന്റെ കഴിവ് ഒത്തുകിട്ടിയ മകന്‍ എന്നൊക്കെ കേട്ടിട്ടില്ലേ അതിലും ഒരുപടി മുകളിലാണ് എന്ന് പറഞ്ഞാലും സംശയമില്ല.  ഇന്ന് വിനീത് ശ്രീനിവസന്‍ എന്ന ചെറുപ്പക്കാരന്‍ മലയാള സിനിമയിലെ മാറ്റിനിര്‍ത്താനാവാത്ത പ്രതിഭയാണ്. നടന്‍, സംവിധായകന്‍,തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി വിനീത് കൈവയ്ക്കാത്ത മേഖലകളില്ല്. അത്യുല്യ പ്രതിഭയായ മലാളത്തിലെ നടന്റെ മകന്‍ അത്യുജ്ജലം ആകുന്നതില്‍ എന്ത് അത്ഭുതം അല്ലെ. ഇന്ന് വിനീത്ശ്രീനിവാസന്റെ 34ാം പിറന്നാളാണ്.സിനിമാ ലോകത്തെ നിരവധി പേര്‍ അദ്ദേഹത്തിന് ആശംസ നല്‍കുമ്പോള്‍ വിനീത് നായകനായി എത്തിയ ്മനോഹരം എന്ന ചിത്രം വിജയക്കുതിപ്പില്‍ മുന്നേറുകയും ചെയ്യുന്നു.

Image result for vineeth sreenivasN AND SREENIVASAN

1984 ഒക്ടോബര്‍ 1ന് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പില്‍ നടന്‍ ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായിട്ടാണ് വിനീത് ജനിച്ചത്. അദ്ദേഹത്തിന്റെ അനുജന്‍ ധ്യാനും  അറിയപ്പെടുന്ന നടനും സംവിധായകനുമാണ്. കൂത്തുപറമ്പ് റാണി ജയ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ശേഷംചെന്നൈ കെ.ജി.ജി. കോളേജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടി. എഞ്ചിനിയറിങ് ബിരുദധാരിയാണെഭങ്കിലും തന്റെ പ്രവര്‍ത്തി മണ്ഡലം അച്ഛന്റെ പാത തന്നെയാണെന്ന് ഒടുക്കം തിരിച്ചറിയുകയായിരുന്നു.

Image result for vineeth sreenivasN AND SREENIVASAN

2003ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ടൈറ്റില്‍ സോങ്ങിലൂടെ മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് അദ്ദേഹം ആദ് ചുവടുവയ്പ്പ് നടത്തി. അച്ഛന്‍ അഭിനയിച്ച ചിത്രത്തില്‍ മകന്‍ ഗാനവുമായി എത്തിയപ്പോള്‍ ഈ പുതിയ ശബ്ദം ആരുടേതെന്നായിരുന്നു ഏവരും അത്ഭുതപ്പെട്ടിരുന്നത്. പിന്നീട് പല ഫിലിം അവാര്‍ഡ് വേദികളിലും അദ്ദേഹം പാട്ടുപാടിയെത്തി. നാണത്തോടെ തലയുയര്‍ത്താതെ ക്യാമറയെ നോക്ക്രാന്‍ പേടിച്ചിരുന്ന വിനീത് പിന്നീട് നടനാകുമെന്ന് ആരെങ്കിലും കരുതിയതുമില്ല. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ ഉദയനാണ് താരത്തിലും താരം പ്രധാനവേഷത്തിലെത്തി. പിന്നീട് വിനീത് ശ്രീനിവാസന്‍ നായകനായി കടന്നെത്തുന്നത് സൈക്കിള്‍ എന്ന ചിത്രത്തിലും.

ശ്രീനിവാസന്‍ അഭിനയിച്ച കരളേ  എന്ന ഗാനവും 2005 കാലഘട്ടത്തില്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്നു. പിന്നീട് പുത്തിലഞ്ഞി താഴ്വരയില്‍ തുടങ്ങി പല മലയാളം ആല്‍ബത്തിലും അദ്ദേഹം പാട്ടുപാടി ശബ്ദത്തെ അടയാളപ്പെടുത്തി. ചാന്ത് പൊട്ട് എന്ന ചിത്രത്തിലൂടെ ഓമനപ്പുഴകടപ്പുറത്ത് എന്ന പാട്ട് അദ്ദേഹത്തെ നെഞ്ചിലേറ്റിയ ഗാനത്തില്‍ ചുരുക്കമാണ്, പൃഥ്വിരാജ് , കാവ്യജോഡികളൊന്നിച്ച ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ എന്റെ ഖല്‍ബിലെ ഗാനം മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റാണ്.

Image result for vineeth sreenivasN AND SREENIVASAN

2008ല്‍ പുറത്തിറങ്ങിയ സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് അഭിനയരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചത്. 2010ല്‍ ആദ്യ സംവിധാന സംരംഭത്തിലൂടെ മലയാളത്തിന് മികച്ച താരങ്ങളെ സമ്മാനിച്ച് കൊണ്ട് മലര്‍വാടി ആര്‍ട്ക്ലബും പുറത്തിറക്കി. നിവിന്‍പോളി, അജു വര്‍ഗീസ് അടക്കം മലയാളത്തിന്റെ ഇന്നത്തെ മുന്‍നിര താരങ്ങളെ സംഭാവന ചെയ്ത ക്രഡിറ്റും വിനീതിന് തന്നെ. മര്‍വാടി സംവിധാനം ചെയ്തപ്പോള്‍ നിര്‍മ്മാണം ചെയ്തതാകട്ടെ ദിലീപും. തലശ്ശേരിയുടെ രാഷ്ട്രീയവും കിടിലന്‍ പ്രണയവും സമ്മാനിച്ച തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം നിവിനെ നായകനാക്കിയുള്ള വിനീതിന്റെ രണ്ടാമത്തെ വിജയമായിരുന്നു. 

മലയാളം കണ്ടിട്ടുള്ള ഏറ്റവും മികച്ച പ്രണയസിനിമകളില്‍ ഒന്നായി തട്ടത്തിന്‍ മറയത്ത് മാറുകയും ചെയ്തു. ട്രാഫിക്ക്, ചാപ്പാകുരിശ്, ഓരു വടക്കന്‍ സെല്‍ഫി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം. ജേക്കബിന്‍രെ സ്വര്‍ഗരാജ്യം, എബി. ആന അലറലോടലറല്‍ തുടങ്ങി 18 ലധികം ചിത്രത്തില്‍ താരം തന്റെ സാന്നിധ്യം അറിയിച്ചു.

ഒടുവിലായി പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ രവി സാറും മനോഹരത്തിലെ മനു എന്ന കഥാപാത്രം വരെ ശ്രദ്ധ നേടുകയും ചെയ്തു. മലര്‍വാടി, തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങി നാല് ചിത്രങ്ങളുടെ സംവിധാനം, അനുഗാരഗത്തിന്‍ വേളയിലുള്‍പ്പടെ പതിനെട്ടിലധികം ഗാനങ്ങളും എഴുതി ഗാനരചിതാവ് എന്ന പേരിലും ശ്രദ്ധനേടി.2012 ഒക്ടോബര്‍ 18-നായിരുന്നു വിനീതും ദിവയും തമ്മിലുള്ളള വിവാഹം നടന്നത്.2017 ജൂണ്‍ 30നാണ് വിഹാന്‍ ജനിക്കുന്നത്. മകന് വിഹാന് രണ്ടുവയസ് മാത്രമാണ് പ്രായം. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം.

vineeth sreenivasan special story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES