സംവിധായകന്‍ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് വിവാഹിതനായി. ദന്ത ഡോക്ടറായ വിധു ശ്രീധരനാണ് വധു. ജനുവരി 19ന് പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ജനുവരി 20ന് എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ റിസ്പഷനും നടന്നു.
സിനിമാരാഷ്ട്രീയ ലോകത്തെ പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു. മമ്മൂട്ടി, ജോഷി, രമേശ് പിഷാരടി, ജയസൂര്യ, ഹരിശ്രീ അശോകന്‍, ചിപ്പി, സോന നായര്‍, പൂര്‍ണിമ തുടങ്ങി നിരവധി താരങ്ങള്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനെത്തി.
എയറൊനോട്ടിക്കല്‍ എന്‍ജിനീയറായ വിഷ്ണു ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഒരു കരീബിയന്‍ ഉഡായിപ്പ്, ഗാംബിനോസ് എന്നിവയാണ് വിഷ്ണുവിന്റെ പുതിയ ചിത്രങ്ങള്‍.