ലളിതമായ പിറന്നാള്‍ ആഘോഷവുമായി വിക്കി കൗശല്‍; താരം പങ്കുവച്ച കേക്കിന്റെ ചിത്രം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയും; ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന താരത്തിന് ആശംസ നേര്‍ന്ന് ആരാധകരും 

Malayalilife
topbanner
 ലളിതമായ പിറന്നാള്‍ ആഘോഷവുമായി വിക്കി കൗശല്‍; താരം പങ്കുവച്ച കേക്കിന്റെ ചിത്രം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയും; ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന താരത്തിന് ആശംസ നേര്‍ന്ന് ആരാധകരും 

റി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എ്ന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിക്കി കൗശല്‍. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ 2018ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വിക്കിയെ തേടിയെത്തുകയും ചെയ്തു.ബോളിവുഡ് താരങ്ങളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ എല്ലാം ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമാണ്. അത്തരത്തില്‍ വിക്കിയുടേയും പിറന്നാള്‍ ആഘോഷം ചര്‍ച്ചയായി മാറുകയാണ്. 

ഫ്രഞ്ച് ഫ്രൈസിന്റെയും ബര്‍ഗറിന്റെയും രൂപത്തിലുള്ള ലളിതമായ കേക്കാണ് വിക്കി പിറന്നാള്‍ ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത്. പെട്ടെന്ന് കാണുമ്പോള്‍ കേക്കാണെന്ന് പോലും തോന്നാത്ത തരത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്. 

ലക്ഷങ്ങള്‍ വിലമതിക്കുന്ന കേക്കുകള്‍ പിറന്നാളിന് മുറിക്കുന്നവര്‍ക്കിടയില്‍ ലളിതമായ എന്നാല്‍ വ്യത്യസ്തമായ കേക്ക് തിരഞ്ഞെടുത്ത താരത്തെ പ്രശംസിക്കാനും ആരാധകര്‍ മറന്നില്ല. ഇതോടൊപ്പം തന്നെ ഐസ്‌ക്രീമിന്റെ ആകൃതിയിലുള്ള മറ്റൊരു കേക്കുമുണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍ കൂട്ടുകാര്‍ക്കൊപ്പമാണ് വിക്കി പിറന്നാള്‍ ആഘോഷിച്ചത്.

viki koushal birthday celebration

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES