Latest News

വിജയുടെ മകന്‍ സംവിധായകനായി എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനെന്ന വാര്‍ത്ത തെറ്റ്; പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടനുമായി അടുത്ത വൃത്തങ്ങള്‍

Malayalilife
വിജയുടെ മകന്‍ സംവിധായകനായി എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനെന്ന വാര്‍ത്ത തെറ്റ്; പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടനുമായി അടുത്ത വൃത്തങ്ങള്‍

തമിഴ് നടന്‍ വിജയ്യുടെ മകന്‍ ജേസണ്‍ വിജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനല്ല നായകന്‍. ജേസണ്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്നു എന്ന വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നില്ലെന്ന് ദുല്‍ഖര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തക്ക് ഇതോടെ വിരാമമാകുകയും ചെയ്തു. ലൈക പ്രൊഡക്ഷന്‍സ് ആണ് ജേസണ്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രത്തിന്റെ ജോലിയിലാണ് ദുല്‍ഖര്‍. ധനുഷ് ചിത്രം വാത്തിക്കുശേഷം വെങ്കിഅറ്റ് ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി.

ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും സിത്താര എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സൂര്യദേവരനാഗ വംശിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങും.മണി രത്‌നം - കമല്‍ഹാസന്‍ ചിത്രം തഗ് ലൈഫ്, സൂര്യ - സുധ കൊങ്കര ചിത്രം എന്നിവയാണ് ദുല്‍ഖറിന്റെ മറ്റ് അന്യ ഭാഷ ചിത്രങ്ങള്‍. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍. ദുല്‍ഖറിന്റെ അടുത്ത മലയാള ചിത്രം സൗബിന്റേതാണെന്നാണ് വിവരം

vijays son jason

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES