Latest News

ഹൃദയാഘാതം മൂലം വിട പറഞ്ഞത് വിയറ്റ്നാം കോളനിയിലെ 'റാവുത്തറായി എത്തി മലയാളികളെ പേടിപെടുത്തിയ നടന്‍'; മരണം ഷൂട്ടിങിനിടെ പരുക്കേറ്റ് ചികിത്സയിലിരിക്കെ; തെലുങ്ക് നടന്‍ വിജയ രംഗരാജു ഓര്‍മ്മയാകുമ്പോള്‍

Malayalilife
ഹൃദയാഘാതം മൂലം വിട പറഞ്ഞത് വിയറ്റ്നാം കോളനിയിലെ 'റാവുത്തറായി എത്തി മലയാളികളെ പേടിപെടുത്തിയ നടന്‍'; മരണം ഷൂട്ടിങിനിടെ പരുക്കേറ്റ് ചികിത്സയിലിരിക്കെ; തെലുങ്ക് നടന്‍ വിജയ രംഗരാജു ഓര്‍മ്മയാകുമ്പോള്‍

വിയറ്റ്നാം കോളനിയിലെ 'റാവുത്തര്‍' എന്ന കഥാപാത്രം അവതരിപ്പിച്ച തെലുങ്ക് നടന്‍ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികില്‍സ പുരോഗമിക്കുന്നതിനിടെയാണു മരണം. 

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് അദ്ദേഹം. രാജ്കുമാര്‍ എന്നാണ് യഥാര്‍ഥ പേര്. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനിടെ പരിക്കേറ്റിരുന്നു..തുടര്‍ന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇവിടെവെച്ചാണ് അന്ത്യം. മരണാനന്തരച്ചടങ്ങുകള്‍ ചെന്നൈയിലാവും നടക്കുക..

മലയാളത്തില്‍ അനുരാഗക്കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, സംരംഭം, ഹലോ മദ്രാസ് ഗേള്‍, ഹിറ്റ്ലര്‍ ബ്രദേഴ്സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം എന്നീ ചത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്..

vijaya rangaraju death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES