അച്ഛന്റെ സിനിമകളിലൂടെ ഇൻഡസ്ട്രയിലേക്ക് വന്നു പിന്നീട് തമിഴ് സിനിമ വാഴുന്ന രാജാവായി. തമിഴിലെ ദളപതി എന്ന ഒരു തലക്കെട്ടു സൗത്ത് ഇന്ത്യ മുഴുവൻ ഉയർന്നു കേൾക്കുന്ന ഒരു ബ്രാൻഡ് അയി മാറി. കൊറോണ കഴിഞ്ഞ് ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്ത പടം ദളപതിയുടെ മാസ്റ്ററാണ്. കോറോണയെ ഒന്നും ബാധിക്കാതെ ഇന്നും പലയിടത്തും ഓടിക്കൊണ്ടിരിക്കുന്ന ചിത്രം അത്രമേൽ പ്രിയപെട്ടതാണ് ഓരോ മലയാളികൾക്കും. കൊവിഡ് ഭീതി നിലനില്‍ക്കുമ്പോഴും മാസ്റ്റര്‍ കാണാനായി തീയേറ്ററുകളിലേക്ക് ആരാധകര്‍ ഒഴുകിയെത്തിയിരുന്നു. അതിന് പിന്നിലൊരു കാരണമേ ഉള്ളു. അത് ദളപതിയാണ്.
വിജയുടെ മകൻ എന്ന് പറയുമ്പോൾ തന്നെ എല്ലാവര്ക്കും ആദ്യം ഓർമ്മ വരുന്നത് വേട്ടൈക്കാരൻ എന്ന വിജയ് സിനിമയിലെ നാൻ അടിച്ച തങ്കമാട്ടേൻ എന്ന ഗാനമാണ്. ആ പാട്ടിൽ വിജയുടെ മകൻ ജെയ്‌സന്‍ സഞ്ജയും കൂടെ അഭിനയിച്ചു. ഇപ്പോൾ റിപ്പോര്‍ട്ടുകള്‍ പറയുന്നത് തെലുങ്ക് ചിത്രമായ ഉപ്പേനയുടെ തമിഴ് റീമേക്കിലൂടെ വിജയുടെ മകന്‍ ജെയ്‌സന്‍ സഞ്ജയ് അരങ്ങേറുന്നു എന്നതാണ്. ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നടന്‍ വിജയ് സേതുപതിയാണ്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ വിജയ് സേതുപതി എത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തമിഴില്‍ ഡബ്ബ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് സേതുപതി ഇടപ്പെട്ട് റീമേക്ക് അവകാശം സ്വന്തമാക്കുകയായിരുന്നു.
വിജയ്ക്ക് പിന്നാലെ മകനും സിനിമയിലെത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. അതേസമയം, വാര്‍ത്തയുമായി ബന്ധപ്പെട്ട് വിജയ് ഇതുവരേയും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. പതിവ് പോലെ അദ്ദേഹം നിശബ്ദത പാലിക്കുകയാണ് എന്നാണ് വാർത്തകൾ.