Latest News

ബിഗിലിന് ശേഷം മാസ്റ്ററുമായി വിജയ്;  ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറല്‍; വില്ലനായി വിജയ് സേതുപതി

Malayalilife
ബിഗിലിന് ശേഷം മാസ്റ്ററുമായി വിജയ്;  ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറല്‍; വില്ലനായി വിജയ് സേതുപതി

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. മാസ്റ്റര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു.വിജയ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചത്. .

വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നതിന്റെ പേരില്‍ പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. മാളവിക മോഹന്‍ ആണ് നായിക.സമീപകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട് ഇംഗ്ലീഷിലാണ് പേര് എന്നതാണ് ടൈറ്റിലിന്റെ ഒരു പ്രത്യേകത. ബിഗില്‍, തെരി, ഭൈരവാ, പുലി തുടങ്ങി സമാപകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെയൊക്കെ പേര് തമിഴിലായിരുന്നു.

ലോകേഷ് കനകരാജിന്റെ മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. 2017ല്‍ പുറത്തെത്തിയ മാനഗരമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമെന്നാണ് മാസ്റ്ററിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന വിവരം. എക്സ്ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രം 2020 ഏപ്രില്‍ ഒന്‍പതിനാവും തീയേറ്ററുകളില്‍ എത്തുക. 

vijay new movie master first look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES