ട്രാഫിക് നിയമം നിയമിച്ചതിന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്ക്ക് 500 രൂപ പിഴ ചുമത്തി. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം തവണ ട്രാഫിക് സിഗ്‌നല്‍ ലംഘിച്ചിരുന്നു.
പനയൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു യോഗം. ഇതിന് ശേഷം നീലാംഗരെയിലെ വസതിയിലേക്ക് പോകുകയായിരുന്ന വിജയ്ക്ക് പിന്നാലെ ആരാധകര്‍ അനുഗമിച്ചിരുന്നു. ഇത് തടയാനാണ് വിജയ് ട്രാഫിക് നിയമം ലംഘിച്ച് മുന്നോട്ടുപോയത്
തുടര്‍ന്ന് താരത്തിന് 500 രൂപ പിഴ വിധിച്ചു. താരം ഉടന്‍തന്നെ പിഴയടച്ചതായാണ് വിവരം. താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആരാധക കൂട്ടായ്മ വിജയ്യോട് ആവശ്യപ്പെട്ടിരുന്നു. വിജയ് മക്കള്‍ ഇയക്കം ജില്ലാഭാരവാഹികളുമായി താരം വീട്ടില്‍ ചര്‍ച്ച നടത്തിയപ്പോഴാണ് ഇത്തരത്തില്‍ ആവശ്യമുയര്‍ന്നത്.
234 മണ്ഡലങ്ങളിലെയും ആരാധകകൂട്ടായ്മ ഭാരവാഹികള്‍ ഇതുതന്നെ ആവശ്യപ്പെട്ടു. എന്നാല്‍ ഉചിതമായ സമയത്ത് രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന് താരം ആരാധകരെ അറിയിച്ചു. 2026ലെ തിരഞ്ഞെടുപ്പില്‍ വിജയ്യുടെ പാര്‍ട്ടി മത്സരത്തിനുണ്ടാകുമെന്ന് ശക്തമായ സൂചനയുണ്ട്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ വിജയ് ഒരുങ്ങുകയാണെന്ന് സൂചനയുണ്ട്. ലോകേഷ് കനകരാജിന്റെ ലിയോ ആണ് വിജയ്യുടെ റിലീസിനൊരുങ്ങുന്ന ചിത്രം.