തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയുടെ പരാതിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഒരു നടിയേയും താരത്തേയും ചേര്‍ത്ത് അശ്ലീല വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസില്‍ വിജയ് പരാതി നല്‍കുകയായിരുന്നു. അനന്ത്പുര്‍ സ്വദേശിയായ യൂട്യൂബറാണ് അറസ്റ്റിലായത്.
ഒരു നടിയേയും തന്നെയും ചേര്‍ത്ത് യൂട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു എന്നാണ് താരം പരാതിയില്‍ പറയുന്നത്. സിനിപോളിസ് എന്ന ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. താരം പരാതി നല്‍കിയതിനു പിന്നാലെ പോലീസ് വീഡിയോ നീക്കം ചെയ്തു. സംഭവത്തില്‍ പ്രതികരണവുമായി താരത്തിന്റെ ടീം രംഗത്തെത്തി.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ വിജയ്യെയും മറ്റൊരു നടിയെയും കുറിച്ച് അശ്ലീല വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്ന് പോലീസ് ഉടന്‍ നടപടി സ്വീകരിച്ചു. ഇത് നിര്‍മിച്ച യൂട്യൂബറെ കണ്ടെത്തി കൗണ്‍സിലിംഗിന് വിധേയനാക്കുകയും വീഡിയോകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചശേഷം വിട്ടയച്ചുവെന്നും നടന്റെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്കരഒതല് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു.