Latest News

നീലോളം മേലേ മൂടും നിന്‍ കണ്‍കള്‍...! വിജയ് ദേവര്‍ കൊണ്ടയുടെ ഡിയര്‍ കോമറേഡിലെ രണ്ടാമത്തെ ഗാനമെത്തി; നാലുഭാഷകളിലും ഒരേ സമയം പുറത്തിറങ്ങിയ ഗാനങ്ങള്‍ യൂട്യൂബില്‍ തരംഗം

Malayalilife
 നീലോളം മേലേ മൂടും നിന്‍ കണ്‍കള്‍...! വിജയ് ദേവര്‍ കൊണ്ടയുടെ ഡിയര്‍ കോമറേഡിലെ രണ്ടാമത്തെ ഗാനമെത്തി; നാലുഭാഷകളിലും ഒരേ സമയം പുറത്തിറങ്ങിയ ഗാനങ്ങള്‍ യൂട്യൂബില്‍ തരംഗം

ര്‍ജുന്‍ റെഡ്ഡി,ഗീതാഗോവിന്ദം എന്നീ ചിത്രങ്ങളുടെ വിജത്തിന് ശേഷം വിജയ് ദേവര്‍കൊണ്ട നായകനായി ത്തുന്ന ചിത്രമാണ്  ഡിയര്‍ കോമറേഡ്. ഗീതാഗോവന്ദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട രാസ്മിക മന്ദാന തന്നെയാണ് മൈ ഡിയര്‍ കോമറേഡിലും വിജയുടെ നായികയായി എത്തുന്നത്. 

തെലുങ്ക് സംവിധായകന്‍ ഭാരത് കമ്മയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു ക്യാമ്പസ് പശ്ചാത്തലവും പ്രണയവും ഇഴകലര്‍ത്തിയാണ് ഒരുക്കിയിരിക്കുന്നത്. നീലോളം മേലേ മൂഡും എന്ന് തുടങ്ങുന്ന പുതിയ മലയാളം ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍തംരംഗമായി മാറിയിരിക്കുന്നത്. മലയാളം പോലെ തന്നെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും പാട്ട് വളരെ ലളിതവും മനോഹരവുമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഗൗതം ഭരത്വാജ് തന്നെയാണ് അഞ്ചുഭാഷകളിലും ഗാനം ആലപിച്ചിരിക്കുന്നത്.  ജിയോ പോളിന്റെ രചനയില്‍ ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ഡിയര്‍ കോമറേഡിലെ ട്രെയിലറിനൊപ്പം എത്തിയ ആദ്യ ഗാനം മുന്‍പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   സിദ്ധ് ശ്രീറാം പാടിയ പാട്ടും സോഷ്യല്‍ മീഡിയയില്‍ മില്യന്‍ ആളുകള്ണ് കണ്ടു കഴിഞ്ഞത്. നാല്
ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. 


 

vijay devarkonda new movie my dear comrade song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES