നാല്‍പ്പതു വയസുകഴിഞ്ഞാല്‍ സ്ത്രീകള്‍ ഹോട്ട് ആന്‍ഡ് നോട്ടി ആണെന്ന് നടി വിദ്യ ബാലന്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇങ്ങനെ പറഞ്ഞത്. നാല്‍പ്പതു വയസ് കഴിയുന്നതോടെ സ്ത്രീകള്‍ അലക്ഷ്യരായി ജീവിക്കുന്നതാണ് ഇതിനു കാരണമെന്നും വിദ്യ പറയുന്നു.
കൂടുതല്‍ അലക്ഷ്യരായി ജീവിക്കുന്നത് കൂടുതല്‍ സന്തോഷം തരുമെന്നാണ് വിദ്യയുടെ അഭിപ്രായം. തന്റെ ചെറുപ്പകാലത്ത് താന്‍ വളരെ ഗൗരവക്കാരിയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഭാരങ്ങളൊന്നും ഏറ്റെടുക്കാതെ ജീവിതത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നും വിദ്യ പറയുന്നു. കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു വിദ്യയുടെ നാല്‍പ്പതാം പിറന്നാള്‍.