Latest News

മേനോന്‍ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് നിവര്‍ന്ന് കിടക്കുകയാണോ; പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ? മഞ്ജു അഭിനയത്തില്‍ തിരികെ എത്തിയത് അവരുടെ കഴിവ് കൊണ്ട് മാത്രമാണ്; ശ്രീകുമാര്‍ മേനോനെ വിമര്‍ശിച്ച് വിധു വിന്‍സന്റ് 

Malayalilife
 മേനോന്‍ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് നിവര്‍ന്ന് കിടക്കുകയാണോ; പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ? മഞ്ജു അഭിനയത്തില്‍ തിരികെ എത്തിയത് അവരുടെ കഴിവ് കൊണ്ട് മാത്രമാണ്; ശ്രീകുമാര്‍ മേനോനെ വിമര്‍ശിച്ച് വിധു വിന്‍സന്റ് 

ഞ്ജുവാര്യര്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ ശ്രീകുമാര്‍ മേനോന് മറുപടിയുമായി സംവിധായിക വിധുവിന്‍സന്റ്. തൊഴില്‍ നൈപുണ്യമാണ് മഞ്ജുവിനെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്.

അത് താനുണ്ടാക്കിക്കൊടുത്ത ഇടമാണ് എന്നൊരാള്‍ കരുതുന്നുണ്ടെങ്കില്‍ അയാളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡല്‍ ദാര്‍ഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്ക് ഊഹിക്കാമെന്ന് വിധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

''ശ്രീമാന്‍ ശ്രീകുമാര്‍, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ? അതോ മേനോന്‍ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ?- കുറിപ്പില്‍ ചോദിക്കുന്നു. 

പൂര്‍ണരൂപം വായിക്കാം: 

തൊഴില്‍ തരുന്നയാള്‍ തൊഴില്‍ ദാതാവാണ്, അതിനര്‍ത്ഥം അയാള്‍ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യര്‍ക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചപ്പോള്‍ ആദ്യം തോന്നിയത് ഇതാണ്. സിനിമയില്‍ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോള്‍ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാള്‍ കരുതുന്നുണ്ടെങ്കില്‍ അയാളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡല്‍ ദാര്‍ഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം. 

തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിര്‍ത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളില്‍ ഒരാളാണ്. അവരുടെ തൊഴില്‍ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഓണര്‍ഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാന്‍ ശ്രീകുമാര്‍, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കള്‍ അറിഞ്ഞില്ലേ?

അതോ മേനോന്‍ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ?

vidhu vincent supports manju warrier

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES