Latest News

'രഞ്ജിത്, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു': രഞ്ജിത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വിധു വിന്‍സെന്റും ഷാഫി പറമ്പിലും 

Malayalilife
'രഞ്ജിത്, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു': രഞ്ജിത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വിധു വിന്‍സെന്റും ഷാഫി പറമ്പിലും 

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ വിവാദ പരാമര്‍ശങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി സംവിധായിക വിധു വിന്‍സെന്റും ഷാഫി പറമ്പില്‍ എംഎല്‍എയും. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

'രഞ്ജിത് , നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു' എന്നാണ് രഞ്ജിത്തിന്റെ പ്രസ്താവന പങ്കുവച്ച് വിധു സമൂഹമാധ്യമത്തില്‍ കുറിച്ചത്.രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനു മുന്നില്‍ തലകുനിക്കാന്‍ കേരളത്തെ കിട്ടില്ല എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

'ഉപമയൊക്കെ കൊള്ളാം രഞ്ജിത് സാറേ, പക്ഷേ കാര്യസ്ഥന്റെ നായ കുരയ്ക്കുന്നതിനു സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ല. തോന്ന്യവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ്എഫ്ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാന്‍ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓര്‍മ വേണം. രഞ്ജിത് കേരളത്തോട് മാപ്പ് പറയുവാന്‍ തയാറായില്ലെങ്കില്‍ ആ പദവിയില്‍നിന്ന് പുറത്താക്കാന്‍ സാംസ്‌കാരിക മന്ത്രി തയാറുണ്ടോ? ഓ നിങ്ങളും പഴയ എസ്എഫ്ഐ ആണല്ലോ... അരാജകത്വത്തിന് ചൂട്ട് പിടിക്കാനുള്ള ലൈസന്‍സ് ആണ് പഴയ എസ്എഫ്ഐ എന്ന് അടിവരയിടാന്‍ രഞ്ജിത്തും ശ്രമിക്കുന്നു. അതിനെ തള്ളി പറയാന്‍ തയാറാവാത്ത പഴയതും പുതിയതുമായ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.''ഷാഫി പറമ്പില്‍ കുറിച്ചു

vidhu vincent and shafi parambil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES