തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് നായകനായെത്തുന്ന 'വിടാമുയര്‍ച്ചി'യുടെ ചിത്രീകരണം നിര്‍ത്തിവെച്ച് അണിയറപ്രവര്‍ത്തകര്‍. ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചത്. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ അതിര്‍ത്തി രാജ്യമായ അസര്‍ബൈജാനിലായിരുന്നു ഷൂട്ടിംഗ്.
യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും അവസ്ഥകള്‍ മോശമാകുന്ന സാഹചര്യം വരുമെന്ന് കണക്കിലെടുത്ത് സിനിമ ചിത്രീകരണത്തിനുള്ള അനുമതി സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധത്തില്‍ എന്തെങ്കിലും അന്തിമ തീരുമാനം ഉണ്ടാവുന്നതുവരെ ചിത്രീകരണം സാധ്യമല്ല.
ചിത്രീകരണ അനുമതി സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തില്‍ എന്തെങ്കിലും അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ ചിത്രീകരണം സാധ്യമല്ല. അതിനാല്‍ മറ്റൊരു ലൊക്കേഷന്‍ തേടാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ ആണ് നായിക.