കൂമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രമാണ് വീകം. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമാണ് വീകം. ഇപ്പോഴിതാ ചിത്രം ഡിസംബര്‍ 9 ന് തിയറ്ററുകളില്‍ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തീര്‍ത്തുമൊരു പോലീസ് സ്റ്റോറി പറയുന്ന ചിത്രമാണ് വീകം. അബാം മൂവീസിന്റെ ബാനറില്‍ ഷിലു എബ്രഹാം എബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവീസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വില്യംസ് ഫ്രാന്‍സിസ് ആണ്. എഡിറ്റിംഗ് - ഹരീഷ് മോഹന്‍, കലാസംവിധാനം - പ്രദീപ് എം വി, പ്രൊജക്ട് ഡിസൈന്‍ - ജിത്ത് പിരപ്പന്‍ കോഡ്, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, മേക്കപ്പ ്- അമല്‍ ചന്ദ്രന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - അമീര്‍ കൊച്ചിന്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍.
ചിത്രം നവംബര്‍ ആദ്യ വാരം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തിയതി മാറ്റി പ്രഖ്യാപിക്കുകയായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് തിയതി മാറ്റി പ്രഖ്യാപിച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.