Latest News

വഴുതനയെ വിമര്‍ശിക്കന്നവര്‍ തുടരട്ടെ; ലൈംഗീക ചുവയുള്ള രംഗങ്ങള്‍ കാണിച്ചു എന്ന് പറയുന്നതിനെ എതിര്‍ക്കുന്നു; നെഗറ്റീവ് രീതിയില്‍ ചിന്തിക്കാതെ രചനയുടെ കഥാപാത്രത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ എല്ലാം ശരിയാകും;വിമര്‍ശകര്‍ക്ക് മറുപടി നല്‍കി സംവിധായകന്‍

Malayalilife
വഴുതനയെ വിമര്‍ശിക്കന്നവര്‍ തുടരട്ടെ; ലൈംഗീക ചുവയുള്ള രംഗങ്ങള്‍ കാണിച്ചു എന്ന് പറയുന്നതിനെ എതിര്‍ക്കുന്നു; നെഗറ്റീവ് രീതിയില്‍ ചിന്തിക്കാതെ രചനയുടെ കഥാപാത്രത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ എല്ലാം ശരിയാകും;വിമര്‍ശകര്‍ക്ക് മറുപടി നല്‍കി സംവിധായകന്‍

ചന നാരായണന്‍കുട്ടി പ്രധാനവേഷത്തിലെത്തിയ ഹ്രസ്വചിത്രമായിരുന്നു വഴുതന. പ്രമേയത്തിന്റെ പേരില്‍ ഈ ഹ്രസ്വചിത്രം ഏറെ വിവാദമാകുകയും ചെയ്തിരുന്നു. രചന നാരായണന്‍കുട്ടി, ജയകുമാര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലക്‌സാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പല ന്യൂനതകളേയും എടുത്ത് കാട്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് നേരെ ഉയര്‍ന്ന് ആരോപണങ്ങള്‍ക്ക് മറുപടിയുമായം രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. 
 
ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ ഒളിഞ്ഞുനോക്കുന്നവര്‍ക്കുള്ള വായടപ്പിക്കുന്ന മറുപടിയാണ് ഈ സിനിമ നല്‍കുന്നത്.എന്നാല്‍, ചിത്രത്തില്‍ അമിതമായി ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങളും മറ്റും ഉള്‍പ്പെടുത്തി എന്ന പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നേരെ ഉയരുന്നത്. ഇപ്പോള്‍ ഈ ആരോപണങ്ങളെക്കുറിച്ച് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നതിങ്ങനെ.

ലൈംഗിക ചുവയുള്ള രംഗങ്ങള്‍ ഉള്‍കൊള്ളിച്ചു എന്ന് പറയുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ സെക്സിന് വേണ്ടി ഒന്നും അതില്‍ ചെയ്തിട്ടില്ല. അക്കാര്യം ഈ ഹ്രസ്വചിത്രം മുഴുവന്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാകും. നെഗറ്റീവ് രീതിയില്‍ ചിന്തിക്കാതെ, അതായത് ജയകുമാര്‍ ചേട്ടന്റെ കഥാപാത്രത്തിന്റെ കാഴ്ച്ചപ്പാടില്‍ ചിന്തിക്കാതെ രചനയുടെ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ അതില്‍ പോസിറ്റീവ് മാത്രമേ കാണാനാകൂ...

പല സീനിലും കാണിക്കുന്ന രചനയുടെ മുഖഭാവങ്ങള്‍ അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് പലരും പറയുന്നുണ്ട്. അതിനെ ഞാന്‍ മുഴുവനായില്ലെങ്കിലും കുറച്ച് അംഗീകരിക്കുന്നുണ്ട്. പക്ഷെ അതൊന്നും നെഗറ്റീവ് അല്ലാതെ പോസിറ്റീവ് ആയി ചിന്തിക്കാനാണ് ഞാന്‍ പറയുന്നത്. എന്നെ വിളിച്ചവരോടെല്ലാം ഈ ഉത്തരമാണ് ഞാന്‍ പറഞ്ഞത്.
 

vazhuthana short film director response

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES