Latest News

പോലീസ് വേഷത്തില്‍ ലെന;വനിത'യുടെ  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ജനുവരി 20ന് റിലീസ്

Malayalilife
 പോലീസ് വേഷത്തില്‍ ലെന;വനിത'യുടെ  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ജനുവരി 20ന് റിലീസ്

ലയാളികളുടെ ഇഷ്ട താരം ലെന കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് വനിത. സംവിധായകന്‍ റഹിം ഖാദറിന്റെ  സംവിധാനത്തില്‍ ഒരുങ്ങുന്ന  ഏറ്റവും പുതിയ ചിത്രമാണിത്.. ഇപ്പോഴിതാ ചിത്രത്തിന്റെ  ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.. ഷട്ടര്‍ സൗണ്ട് എന്റര്‍ടെയിന്‍മെന്റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ ആണ് ചിത്രം നിര്‍മ്മിക്കപ്പെടുന്നത്.ജബ്ബാര്‍ മരക്കാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ചിത്രം ജനുവരി 20 ന് റിലീസിനെത്തുമെന്നാണ് ചിത്രത്തിന്റെ  അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത്. ഷമീര്‍ ടി മുഹമ്മദ് ആണ് ചിത്രത്തിന്റെ  ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വനിത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍  ലെന അവതരിപ്പിക്കുന്നത്. ലെനയുടെ സിനിമാ ജീവിതത്തിലെ തന്നെ ശക്തമായ കഥാപാത്രമായിരിക്കും 'വനിത' എന്നാണ് നിഗമനം.

ലെനയെ കൂടാതെ സീമ ജി നായര്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.  ഒരു കൂട്ടം യഥാര്‍ത്ഥ പോലീസ്‌കാരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു എന്നത് ചിത്രത്തിന്റെ സവിശേഷതയാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി  നിഷാദ് ഹംസയും, പ്രൊജക്ട് ഡിസൈനര്‍ ആയി  സമദ് ഉസ്മാനും ആണ് . ചിത്രത്തിന്റെ എഡിറ്റിംങ് മെന്റോസ് ആന്റണിയും സംഗീതം ബിജിപാലും നിര്‍വഹിക്കുന്നു.

കോസ്റ്റ്യൂം: അബ്ബാസ് പാണാവള്ളി, മേക്കപ്പ്: ബിബിന്‍ തൊടുപുഴ, ഓഡിയോഗ്രാഫി: എം.ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷറഫ് കരുപ്പടന്ന, സൗണ്ട് ഡിസൈനര്‍: വിക്കി - കൃഷ്ണന്‍, ലൊക്കേഷന്‍ മാനേജര്‍: സജീവ് കൊമ്പനാട്, വി.എഫ്.എക്സ്: ജിനീഷ് ശശിധരന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഡിസൈനിങ്: രാഹുല്‍ രാജ് എന്നിവരാണ് ചിത്രത്തിന്റെ  മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # വനിത.ലെന
vanitha first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES