Latest News

പ്രധാന വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ; വടി കുട്ടി മമ്മൂട്ടി ആരംഭിക്കുന്നു

Malayalilife
പ്രധാന വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ; വടി കുട്ടി മമ്മൂട്ടി ആരംഭിക്കുന്നു

റെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തില്‍ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാന്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി.നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ സംവിധായകരായ ജി.മാര്‍ത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു: - ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.തികച്ചുംഈ ചിത്രത്തിന്റെ ഏറെ വ്യത്യസ്ഥമായ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ ഇതിനകം വൈറലായിരിക്കുകയാണ്.

കൊച്ചിയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലൂടെയാണ് ഈ ചിത്രത്തിന് ആരംഭം കുറിച്ചത്.ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.വലിയ വിജയം നേടിയ ഇഷ്‌ക്ക് എന്ന ചിത്രത്തിനു ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു.
ഛായാഗ്രഹണം - അഭിലാഷ് ശങ്കര്‍.
കലാസംവിധാനം. സുജിത് രാഘവ്.
മേക്കപ്പ് - രഞ്ജിത്ത് മണലിപ്പറമ്പില്‍
കോസ്റ്റ്വും - ഡിസൈന്‍ -
മഞ്ജുഷ രാധാകൃഷ്ണന്‍.
എഡിറ്റ് - ഓസ്റ്റ്‌ക്രോവ് സ്റ്റുഡിയോസ് 
ക്രിയേറ്റീവ് സപ്പോര്‍ട്ട് - റഫീഖ് ഇബ്രാഹിം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഫൈസല്‍കുട്ടി
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - നാഫി നസീര്‍.
ഡിസൈന്‍ - എസ്.കെ. ഡി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു. പി.കെ.
വാഴൂര്‍ ജോസ്.

vadi kutty mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES