മലയാള സിനിമ പ്രേമികളുടെ ഇഷ്ട നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ മകള്‍ ആണ് ഉത്തര ശരത്ത്. ഈ കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വരന്‍ ആദിത്യയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന വിവാഹ നിശ്ചയത്തില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ആ സ്‌നേഹ വിരുന്നിന് എത്തിയത്.
ഇപ്പോള്‍ താരപുത്രിയുടെ വിവാഹം മാര്‍ച്ചിലാണെന്ന വിവരമാണ് പുറത്ത് വരുന്നത്. വിവാഹ തീയതി പുറത്ത് വിട്ട് 'സേവ് ദി ഡേറ്റ്' വീഡിയോ പുറത്തിറങ്ങി. അങ്കമാലിയില്‍ വച്ച് മാര്‍ച്ച് 18നാണ് വിവാഹം. നൃത്തം അടിസ്ഥാനപ്പെടുത്തിയാണ് വീഡിയോ ചെയ്തിട്ടുള്ളത്. പ്രശസ്ത നര്‍ത്തകന്‍ ബിജു ധ്വനിതരംഗ് ആണ് കൊറിയോഗ്രാഫര്‍. രമ്യ നമ്പീശന്‍ ഗാനം ആലപിച്ചിരിക്കുന്നു. വീഡിയോയില്‍ നൃത്തം ചെയ്യുന്ന ഉത്തരയുടെ കാലില്‍ വരന്‍ ചിലങ്ക കെട്ടുന്നുണ്ട്.
മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ് ഉത്തര. 2021ലെ മിസ് കേരള റണ്ണര്‍ അപ്പ് കൂടിയാണ്. 'ഖെദ്ദ' എന്ന സിനിമയില്‍ ആശാ ശരത്തിനൊപ്പം അഭിനയിച്ചു.കീര്‍ത്തനയാണ് മറ്റൊരു മകള്‍. കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കീര്‍ത്തന പഠനം പൂര്‍ത്തിയാക്കി.