മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി.ഉത്സവമേളം ,പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതും നിര്‍മ്മിച്ചതും ഉര്‍വശി ആയിരുന്നു .1979 പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് .രണ്ടായിരത്തില്‍ ആണ് മനോജ് കെ ജയനും ഉര്‍വശിയും ഏറെക്കാലത്തെ ,പ്രണയത്തിനുശേഷം വിവാഹിതരായിരുന്നത് . എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട്.
ഉര്‍വശി-മനോജ് കെ ജയന്‍ ദാമ്പത്യബന്ധത്തിലെ ഏകമകളാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി.മനോജ് കെ ജയനുമായി പിരിഞ്ഞ ശേഷം വീണ്ടും വിവാഹിതയായ ഉര്‍വശിക്ക് ഇഷാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. ആശയെന്നാണ് മനോജ് കെ ജയന്റെ ഇപ്പോഴത്തെ ഭാര്യയുടെ പേര്. ആ ബന്ധത്തിലും ഒരു മകന്‍ മനോജ് കെ ജയനുണ്ട്. മകള്‍ കുഞ്ഞാറ്റയ്‌ക്കൊപ്പമുള്ള ഉര്‍വശിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകള്‍ തേജയ്ക്കും ഇളയമകനായ ഇഷാനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉര്‍വശി.
ഈ കഴിഞ്ഞ ദിവസമാണ് ഉര്‍വശി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ആരംഭിക്കുന്നത്.ഭര്‍ത്താവ് ശിവപ്രസാദിനും മകനുമൊപ്പമുള്ള ഫോട്ടോയായിരുന്നു ആദ്യമായി പങ്കുവെച്ചത്.നിരവധി പേരാണ് താരം പങ്കുവെച്ച ഫോട്ടോയ്ക്ക് കമന്റുമായി വന്നത്.''എന്ത് ഭംഗി ചേച്ചി ഈ കാഴ്ച, മനസ്സ് നിറഞ്ഞ സന്തോഷം'' എന്നായിരുന്നു പുതിയ ചിത്രത്തിന് താഴെയായി ബീന ആന്റണി കുറിച്ചത്.