മലയാളത്തിന്റെ പ്രിയതാരം ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് സംവിധായകനാവു ന്നു. ഉര്‍വശിയാണ് ചിത്രത്തില്‍ നായിക. മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.
കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ ഉര്‍വശി എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്.തമിഴ്, തെലുങ്ക് , കന്നട, ഹിന്ദി ഭാഷകളിലായി അഭിനയിച്ച ഉര്‍വശി ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് കഥ എഴുതിയിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഉര്‍വശി ആയിരുന്നു. അഞ്ചു തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഉള്ളൊഴുക്ക്, ഹേര്‍ എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസിന് ഒരുങ്ങുന്നത്.അതേസമയം നടന്‍ ജയന്‍ ചേര്‍ത്തല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് ഉര്‍വശി.അകാലത്തില്‍ വിട പറഞ്ഞ നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ നായികയായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.ഉര്‍വശിയോടൊപ്പമാണ് ശ്രീസംഖ്യയുടെ അരങ്ങേറ്റം എന്നത് ശ്രദ്ധേയം.