Latest News

ചാക്കിനും തലയിണക്കും ചങ്ങലയ്ക്കും പിന്നാലെ ബ്ലേഡ് കൊണ്ടുള്ള വസ്ത്രം ധരിച്ച് ഉര്‍ഫി ജാവേദ്; പുതിയ ഡ്രസ് ധരിച്ചുള്ള വീഡിയോ പങ്ക് വച്ച് നടി

Malayalilife
ചാക്കിനും തലയിണക്കും ചങ്ങലയ്ക്കും പിന്നാലെ ബ്ലേഡ് കൊണ്ടുള്ള വസ്ത്രം ധരിച്ച് ഉര്‍ഫി ജാവേദ്; പുതിയ ഡ്രസ് ധരിച്ചുള്ള വീഡിയോ പങ്ക് വച്ച് നടി

ഭിനയവും മോഡലിങും മാത്രമല്ല, റാപ്പ് ഗായികയായും തിളങ്ങിയയാളാണ് ഉര്‍ഫി ജാവേദ്. ഇടയ്ക്കിടെ ചൂടന്‍ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങള്‍ അതിവേഗം വൈറലാകുകയും ചെയ്യും. ആയിരകണക്കിന് പേരാണ് ഉര്‍ഫിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ ഫോളോ ചെയ്യുന്നത്. അവര്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് ആയിരകണക്കിന് ലൈകും കമന്റുമൊക്കെ ലഭിക്കുന്നത് സ്വാഭാവികമാണ്.കൂടാതെവസ്ത്രധാരണം കൊണ്ട് വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നടിയെ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരമായ രണ്‍വീര്‍ സിങ് ഫാഷണ്‍ ഐക്കണ്‍ എന്ന് വിശേഷിപ്പിച്ചത്. 

മുമ്പ് ചങ്ങല, ചാക്ക്, തലയിണ എന്നിവ കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ച വാര്‍ത്തകളില്‍ ഇടംനേടിയ ഉര്‍ഫി ഇപ്പോള്‍ ബ്ലേഡുകള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ചാണ് എത്തിയിരിക്കുന്നത്.സ്ലീവ്ലെസ് മിനി ഡ്രസ് സ്‌റ്റൈലിലാണ് ബ്ലേഡ് ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഇത്തരം ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എന്റെ ടീം അംഗങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.' - ബ്ലേഡ് വസ്ത്രം അണിഞ്ഞുള്ള വീഡിയോയ്‌ക്കൊപ്പം ഉര്‍ഫി കുറിച്ചു.

അതേസമയം പരീക്ഷണങ്ങള്‍ അതിരുവിടുന്നതായും ഇതിന് പിന്നിലെ അപകടങ്ങള്‍ കണക്കിലെടുക്കണമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Uorfi (@urf7i)

urfi jawed blade dress viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES