ഗ്ലോബല്‍ സ്റ്റാര്‍ രാം ചരണ്‍ ഭാര്യ ഉപാസനക്കും മകള്‍ ക്ലിന്‍ കാരക്കുമൊപ്പം മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തി. ആഹ്ലാദകരമായ ചടങ്ങുകളിലൂടെ ക്ലിന്‍ കാരയുടെ ആറാം മാസം സന്തോഷത്തോടെ ആഘോഷിക്കാനാണ് ഈ സുപ്രധാന സന്ദര്‍ശനം നടത്തിയത്.
ക്ഷേത്രത്തിലെത്തിയ ഉപാസന ക്ലിന്‍ കാരയോടൊപ്പമുള്ള മധുര കുടുംബ നിമിഷം പകര്‍ത്തി. രാം ചരണ്‍ ഭാര്യയോടും മകളോടും ഒപ്പം നില്‍ക്കുന്ന മനോഹര നിമിഷങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
രാം ചരണിന്റെ വരാനിരിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'ഗെയിം ചേഞ്ചര്‍' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവസരത്തില്‍ലാണ് താരത്തിന്റെ കുടുംബത്തോടൊപ്പമുള്ള ഈയൊരു മനോഹര കാഴ്ച.