Latest News

'മതിയെടാ ഈ ഷോ കുറച്ച് മസില്‍ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? മോശം കമന്റിട്ട യുവാവിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ കിടിലന്‍ മറുപടി; താരത്തിന്റെ മറുപടിക്ക് കൈയ്യടിച്ച് ആരാധകരു

Malayalilife
'മതിയെടാ ഈ ഷോ കുറച്ച് മസില്‍ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ?  മോശം കമന്റിട്ട യുവാവിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ കിടിലന്‍ മറുപടി; താരത്തിന്റെ മറുപടിക്ക് കൈയ്യടിച്ച് ആരാധകരു

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുമായി എത്തിയ ആരാധകന് തകര്‍പ്പന്‍ മറുപടി കൊടുത്ത് നടന്‍ ഉണ്ണി മുകുന്ദന്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കൈയുടെ മസില്‍ കാണിച്ചുള്ള ചിത്രത്തിനാണ് ഒരാള്‍ അധിക്ഷേപിക്കുന്ന കമന്റുമായി എത്തിയത്.

‘മതിയെടാ ഈ ഷോ. കുറച്ച് മസില്‍ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളില്‍ നിന്റെ മസില്‍ ഷോ കണ്ട് കണ്ട് മടുത്തു’ എന്നായിരുന്നു കമന്റ്. പിന്നാലെ തക്കമറുപടിയുമായി ഉണ്ണിയും എത്തി. ‘ഞാന്‍ അങ്ങനെ മസില്‍ ഷോ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ ‘ചോക്ലേറ്റ്’ ആണ്. ഇപ്പോള്‍ തന്നെ പറയുന്നു അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ച് മരിച്ചു പോകും. കാരണം ആ സിനിമയില്‍ എനിക്ക് വസ്ത്രം കുറവായിരിക്കും. പറഞ്ഞില്ല കേട്ടില്ല എന്ന് വേണ്ട’. ഉണ്ണി കുറിച്ചു.

 

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ചോക്ലേറ്റ് റീറ്റോള്‍ഡ്. പൃഥ്വിരാജിന്റെ ചോക്ലേറ്റിന് തിരക്കഥയൊരുക്കിയ സച്ചിസേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബിനു പീറ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചരിത്ര സിനിമ മാമാങ്കത്തില്‍ ഒരു പ്രാധാന റോളില്‍ ഉണ്ണി എത്തുന്നുണ്ട്.

Read more topics: # unni mukunthan mass replay
unni mukunthan mass replay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES