Latest News

ഉണ്ണി ഏട്ടാ.. ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ..! ആരാധകന്റെ കമന്റിന് മസിലളിയന്റെ കിടിലന്‍ മറുപടി

Malayalilife
topbanner
ഉണ്ണി ഏട്ടാ.. ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ..! ആരാധകന്റെ കമന്റിന് മസിലളിയന്റെ കിടിലന്‍ മറുപടി

ന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീതാന്‍ എന്ന സിനിമലൂടെയാണ് കൃഷ്ണാ നായര്‍ എന്ന പേരില്‍ ഉണ്ണി മുകുന്ദന്‍ സിനിമയിലേക്ക് ചുവട്വയ്ക്കുന്നത്. പിന്നീട് ബോങ്കോങ് സമ്മര്‍, ബോംബൈ മാര്‍ച്ച് 12, തല്‍സമയം പെണ്‍കുട്ടി തുടങ്ങി നരവധി സിനിമകളിലും താരത്തേതേടി നായവവേഷം എത്തി. ഉണ്ണിമുകുന്ദന്റെ കരിയര്‍ ബ്രേക്കിങ് ചിത്രം മല്ലു സിങ്ങായിരുന്നു. മല്ലു സിങ്ങിലെ അഭിനയത്തിമന് പിന്നാലെ താരത്തെ മലയാളികള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇന്ന് മലയാളികള്‍ താരത്തെ വിളിക്കുന്നത് മസിലളിയന്‍ എന്നാണ്. 

സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ആരാധികമാരും നിരവധിയുണ്ട്. നടന്റെ കല്യാണം എന്നു നടക്കുമെന്നത് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. യുവതാരങ്ങളില്‍ അധികം പേരും വിവാഹം കഴിച്ച സാഹചര്യത്തിലാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഒരു ചെറിയ പെണ്‍കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മനോഹരമായ ആ ചിത്രത്തിനു താഴെ അധികം വൈകാതെ കമന്റുകളും നിറഞ്ഞു. ഉണ്ണി ഏട്ടാ.. ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ..എന്നായിരുന്നു? അതിലൊരു ആരാധകന്റെ കമന്റ്. ശവത്തേല്‍ കുത്തല്ലേടാ കുട്ടാ...

എന്ന രസകരമായ മറുപടിയാണ് ഉണ്ണി ആരാധകന് നല്‍കിയത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന മാമാങ്കത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.

unni mukunthan mass comment his fan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES