Latest News

എല്ലാ പിണക്കങ്ങളും മറന്ന് ഉണ്ണി മുകുന്ദനും മേജര്‍ രവിയും ഒന്നിച്ചു; നിമിത്തമായത് മമ്മൂട്ടി

Malayalilife
  എല്ലാ പിണക്കങ്ങളും മറന്ന് ഉണ്ണി മുകുന്ദനും മേജര്‍ രവിയും ഒന്നിച്ചു; നിമിത്തമായത് മമ്മൂട്ടി

ലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ മേജര്‍ രവിയും ഉണ്ണി മുകുന്ദനും തമ്മില്‍ അത്ര സ്വരചേര്‍ച്ചയിലാല്ലായിരുന്നു കുറച്ചു കാലമായി. സുരേഷ് ഗോപി- ജയറാം എന്നിവരെ പ്രധാന റോളിലെത്തിച്ച് ജോഷി സംവിധാനം ചെയ്ത സലാം കാഷ്മീറിലെ സെറ്റിലുണ്ടായ ചില പ്രശനങ്ങളായിരുന്നു പിണക്കത്തിന് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പിന്നീട് മേജര്‍ രവയുടെ പിറനാള്‍ ദിനത്തില്‍ ഇരുവരും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. 

എന്തായിരുന്നു അന്ന് സംഭവിച്ചതെന്ന് ചോദിച്ചാല്‍ പലര്‍ക്കും കൃത്യമായ ഉത്തരമില്ല. മിലിട്ടറി കഥകളെ മലയാളികള്‍ നെഞ്ചേറ്റിത്തുടങ്ങിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഈ സംവിധായകന്റെ പങ്കുകൂടിയാണ്. ഇടയ്ക്ക് ചില ഫ്ളോപ്പുകള്‍ സംഭവിച്ചിരുന്നുവെങ്കിലും മലയാളി ഇന്നും ഓര്‍ത്തിരിക്കുന്ന ഗാനവും സിനിമയുമൊക്കെ മേജര്‍ രവി മലയാളത്തിന് സമ്മാനിച്ചിട്ടുമുണ്ട്.

പിന്നീട് അധികം വേദികളില്‍ ഇവര്‍ ഒരുമിച്ച് കണ്ടുമുട്ടിയിട്ടുമില്ല. സിനിമകളിലും ഒന്നിച്ചു വര്‍ക്ക് ചെയ്യാത്തതോടെ പല തരത്തിലുള്ള ട്രോളുകളും വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒരു ചടങ്ങില്‍ കണ്ടുമുട്ടിയതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മധുരരാജയുടെ പ്രീമയര്‍ ഷോയുടെ കാണാനെത്തിയ ഉണ്ണിയും മേജര്‍ രവിയും കൊച്ചി ലുലുമാളില്‍ വച്ചാണ് കണ്ടുമുട്ടിയത്. നീണ്ടനാളത്തെ പിണക്കത്തിന് ശേഷം ഇരുവരും ഒന്നിച്ചെന്ന തരത്തില്‍ ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി ആഘോഷിക്കുകയായിരുന്നു. 

unni mukunthan and major ravi clash

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES