തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉണ്ണി മുകുന്ദന്‍. 'ഒടുവില്‍ തിരുപ്പതി ബാലാജിയുടെ ദര്‍ശനം ലഭിച്ചു' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലാണ് തിരുപ്പതി ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്.
മലയാള പുതുവര്‍ഷമായ ചിങ്ങം ഒന്നിനാണ് ഉണ്ണിമുകുന്ദന്‍ ക്ഷേത്രത്തിലെത്തിയത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എല്ലാവര്‍ക്കും ചിങ്ങം ഒന്ന് ആശംസകള്‍. ഒടുവില്‍ തിരുപ്പതി ബാലാജിയില്‍ ദര്‍ശനം ലഭിച്ചു' എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.പോസ്റ്റിന് താഴെ നിരവധി ആരാധകര്‍ ഉണ്ണി മുകുന്ദന് ചിങ്ങപ്പുലരി ആശംസകളറിയിച്ചിട്ടുണ്ട്. തിരുപ്പതി വെങ്കിടേശ്വരനെ മഹാവിഷ്ണുവിന്റെ അവതാരമായിട്ടാണ് കരുതപ്പെടുന്നത്. പ്രതിദിനം ആറ് പൂജകളാണ് ഇവിടെ നടക്കുന്നത്.