ഞങ്ങള്‍ നിസ്സഹായരാണ്; നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാകുക; ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുക; അപേക്ഷയാണ്'; അഭ്യര്‍ത്ഥനയുമായി ഉണ്ണി മുകുന്ദന്‍;ഗുജറാത്തി സംസാരിക്കുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 ഞങ്ങള്‍ നിസ്സഹായരാണ്; നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാകുക; ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുക; അപേക്ഷയാണ്'; അഭ്യര്‍ത്ഥനയുമായി ഉണ്ണി മുകുന്ദന്‍;ഗുജറാത്തി സംസാരിക്കുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

തിയറ്ററില്‍ നിറസദസ്സില്‍ പ്രദര്‍ശനം തുടരുന്ന മാര്‍ക്കോയുടെ എച്ച്ഡി പതിപ്പ് ലീക്കായതില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. വ്യാജ പതിപ്പ് പ്രചരിക്കുന്നതില്‍ തങ്ങള്‍ നിസ്സഹായരാണ് എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇത് തടയാന്‍ പ്രേക്ഷകര്‍ സഹായിക്കണം എന്നും താരം അഭ്യര്‍ത്ഥിച്ചു. 'ദയവായി സിനിമകളുടെ വ്യാജ പതിപ്പുകള്‍ കാണാതിരിക്കൂ. ഞങ്ങള്‍ നിസ്സഹായരാണ്. എനിക്ക് നിസ്സഹായത തോന്നുന്നു. നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാവുക. ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുന്നതിലൂടെ. ഇതൊരു അപേക്ഷയാണ്'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

പൃഥ്വിരാജ്, ബേസില്‍ ജോസഫ് ഉള്‍പ്പടെയുള്ളവര്‍ ഉണ്ണി മുകുന്ദന്റെ കുറിപ്പ് പങ്കുവച്ച് മാര്‍ക്കോ ടീമിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയുടെ ഹിന്ദി ഡബ്ബ്ഡ് വേര്‍ഷന്റെ എച്ച്ഡി പതിപ്പാണ് ഓണ്‍ലൈനിലൂടെ പുറത്തുവന്നത്. ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സിനിമയുടെ വിവിധ രംഗങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ അന്യ ഭാഷകളിലടക്കം ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദിയ്ക്ക് പുറമേ തെലുങ്ക് പതിപ്പും റിലീസ് ചെയ്തു. മുന്നൂറ് തിയറ്ററുകളിലാണ് തെലുങ്ക് പതിപ്പ് റിലീസിനെത്തിയത് ആന്ധ്രയിലും തെലങ്കാനയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം ലഭിച്ചത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് നാളെ തിയറ്ററുകളില്‍ എത്തുന്നുണ്ട്.

അന്യഭാഷാ ബോക്‌സ് ഓഫീസുകളിലും വിദേശത്തും തരംഗമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രമായ 'മാര്‍ക്കോ'. മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ കൂടാതെ നിരൂപക പ്രശംസയും പിടിച്ചു പറ്റാന്‍ ചിത്രത്തിനായി. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും 'മാര്‍ക്കോ' എന്നാണ് വിലയിരുത്തല്‍. സിനിമ മികച്ച പ്രതികാരങ്ങള്‍ ലഭിച്ചതോടെ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മാര്‍ക്കോയുടെ പ്രമോഷന്റെ ഭാ?ഗമായി വ്യത്യസ്ത ഭാഷകളിലുള്ള നിരവധി മീഡിയകള്‍ക്ക് ഉണ്ണി മുകുന്ദന്‍ അഭിമുഖം നല്‍കിയിട്ടുണ്ട്. ഒപ്പം പ്രസ്മീറ്റും. ഇതിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു ?ഗുജറാത്തി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ?ഗുജറാത്തിയിലാണ് ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നത്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. വളരെ നന്നായിട്ട് ഹിന്ദിയും ?ഗുജറാത്തിയും ഉണ്ണി മുകുന്ദന് സംസാരിക്കാന്‍ കഴിയുന്നുണ്ട്. കുട്ടിക്കാലം മുതല്‍ സ്‌കൂള്‍ കാലഘട്ടം വരെ ഉണ്ണി മുകുന്ദന്‍ ഗുജറാത്തിയിരുന്നുവെന്നാണ് വിവരം. ഇതാണ് ഇത്രയും ഭംഗിയായി ആ ഭാഷ പ്രയോഗിക്കാന്‍ നടന് സാധിച്ചതെന്നാണ് മനസ്സിലാകുന്നത്.

അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി നിരവധി പേരാണ് രം?ഗത്തെത്തിയത്. ?'ഗുജറാത്തി കാല്‍ത്തള കെട്ടിയ ?മലയാളി ചെക്കന്‍ ആണിവന്‍, പുള്ളി പണ്ട് പറഞ്ഞിട്ടുണ്ട് മല്ലു സിംഗ് റിലീസ് ആയി ഹിറ്റായതൊന്നും അറിഞ്ഞിട്ടില്ല. ഗുജറാത്തിലെ ഏതോ റിമോട്ട് വില്ലേജില്‍ ആയിരുന്നു എന്ന്. അതായിരിക്കും ഗുജറാത്തി ഒക്കെ പുഷ്പം പോലെ അടിച്ചു വിടുന്നത്, ഹിന്ദി നാട്ടില്‍ ചെന്ന് മലയാള സിനിമയ്ക്ക് വേണ്ടി സംസാരിച്ച് നമ്മുടെ ഉണ്ണി ചേട്ടന്‍, ആദ്യമായി മലയാള സിനിമയില്‍ നിന്നും ഒരു നടന്‍ ഇത്രയും ഫ്‌ലൂവന്റായി ഹിന്ദി സംസാരിക്കുന്നു. ആ റെക്കോര്‍ഡും ഉണ്ണി മുകുന്ദന്, റിയല്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍', എന്നിങ്ങനെ നടന്റെ ഗുജറാത്തി അഭിമുഖത്തിന് നിരവധി കമന്റുകളാണ് എത്തിയത്. 

അതേസമയം, മാര്‍ക്കോ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നോട്ട് പോവുകയാണ്. നിലവില്‍ മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് പതിപ്പുകളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ജനുവരി 3 മുതല്‍ തമിഴ് പതിപ്പും തിയറ്ററുകളില്‍ എത്തും. നിലവില്‍ ചിത്രത്തിന്റെ കളക്ഷന്‍ 75 കോടി കടന്നുവെന്നാണ് റിപ്പോരുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം മലയാളത്തിലെ അടുത്ത ബ്ലോക്ക് ബസ്റ്ററാകുമെന്നാണ് കണക്ക് കൂട്ടല്‍.

unni mukunadan about marco

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES