കാലായില്‍ സ്റ്റൈല്‍ മന്നന്റെ നായികയായി; ഉണ്ടയില്‍ എസ്.ഐ മണിയുടേയും; വിജയം കൊയ്ത ഈശ്വരിറാവുവിന്റെ നായികാ സാന്നിധ്യം

Malayalilife
കാലായില്‍ സ്റ്റൈല്‍ മന്നന്റെ നായികയായി; ഉണ്ടയില്‍ എസ്.ഐ മണിയുടേയും; വിജയം കൊയ്ത ഈശ്വരിറാവുവിന്റെ നായികാ സാന്നിധ്യം

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് മുവിയായിരുന്നു കാലാ. കാലായിലെ രജനിയുടെ വേഷത്തിനൊപ്പം തന്നെ നായികയായി എത്തിയ ഈശ്വരി റാവുവിന്റെ കഥാപത്രവും ശ്രദ്ധിക്കപ്പെട്ടു. ഒരു വര്‍ഷം മുന്‍പ് സാക്ഷാല്‍ രജനികാന്തിന്റെ നായികയായതിന് പിന്നാലെ ഉണ്ടയിലും സാന്നിധ്യമാകുന്നത് ഒറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഈശ്വരിയുടെ കഥാപാത്രമാണ്.

കാലാ എന്ന ചിത്രത്തിലുടനീളം രജനിയെ പ്രണയിച്ചും ശാസിച്ചും നിറഞ്ഞ ഈശ്വരീ റാവുവാണ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ടയില്‍ മമ്മൂട്ടിയുടെ നായികയാവുന്നതും. ഒരു സീനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കഥാപാത്രമാണെങ്കിലും സിനിമയില്‍  കരുത്തിന്റെ പ്രതീകമാണ് ഈശ്വരീറാവുവിന്റെ ലളിത എന്ന കഥാപാത്രം. മണി സാറിനൊപ്പം നില്‍ക്കുന്ന, പിന്തുണ നല്‍കുന്ന കരുത്തുറ്റ സ്ത്രീകഥാപാത്രമാണ് 'ഉണ്ട'യിലെ ലളിത.

വിരലില്‍ എണ്ണാവുന്ന സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തിലുള്ളൂ. ഒരു സീനുകളില്‍ വന്നുപോകുന്നവര്‍ക്ക് പോലും കൃത്യമായ സ്ഥാനം പ്രേക്ഷകന്റെ മനസിലുണ്ടാക്കാന്‍ തിരക്കഥയിലൂടെ സാധിച്ചിട്ടുണ്ട്. പ്രണയിച്ച് സ്വന്തമാക്കിയ ലളിതയെ കുറിച്ച് മമ്മൂട്ടിയുടെ മണി സാര്‍ എന്ന കഥാപാത്രം പറയുന്നതില്‍ തന്നെ പുതുമയുണ്ട്. ആ കാത്തിരിപ്പിലേക്കാണ് ലളിതയുടെ കഥാപാത്രമായി ഈശ്വരീ റാവു എത്തുന്നത്. നാട്ടിന്‍ പുറത്തിന്റെ നന്‍മ നിറഞ്ഞ കഥാപാത്രമായി തന്നെ ലളിതയും പ്രേക്ഷകനൊപ്പം തിയറ്റര്‍ വിടുന്നു.

unda movie eeswary rau character

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES