Latest News

ഇന്ദ്രന്‍സ്, ഷഹീന്‍ സിദ്ദിഖ് ഒന്നിക്കുന്ന 'ടൂ മെന്‍ ആര്‍മി' ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 ഇന്ദ്രന്‍സ്, ഷഹീന്‍ സിദ്ദിഖ് ഒന്നിക്കുന്ന 'ടൂ മെന്‍ ആര്‍മി' ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

സ്.കെ. കമ്മ്യൂണിക്കേഷന്റെ ബാനറില്‍കാസിം കണ്ടോത്ത് നിര്‍മ്മിച്ച്,നിസ്സാര്‍ സംവിധാനം ചെയ്യുന്ന ടൂ മെന്‍ ആര്‍മി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍,ചലച്ചിത്ര രംഗത്തെ പ്രമുഖരായ സുരേഷ് ഗോപി, ഇന്ദ്രന്‍സ്,സൈജു കുറുപ്പ്, അനൂപ് മേനോന്‍, ബേസില്‍ ജോസഫ്,കലാഭവന്‍ ഷാജോണ്‍,ജോണി ആന്റണി,ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയ വരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ഇന്ദ്രന്‍സ്, ഷാഹിന്‍ സിദ്ദിഖ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയാണ് 'ടൂ മെന്‍ ആര്‍മി'.ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാള്‍.
ആ പണത്തില്‍ കണ്ണുവച്ചെത്തുന്ന മറ്റൊരാള്‍ ..ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളാണ്‌നിസാര്‍ സംവിധാനം ചെയ്യുന്ന 'ടൂ മെന്‍ ആര്‍മി'യുടെ ഇതിവൃത്തം.സ്വന്തമായി അധ്വാനിച്ച് കൂട്ടിയതും,വിദേശത്ത് നിന്ന് മക്കള്‍ അയക്കുന്നതുമായ വലിയൊരളവ് പണം ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ച് വച്ച്,നിധി കാക്കുന്ന ഭൂതത്തെപ്പോലെ അതിന് കാവലിരുന്ന് തീര്‍ത്തും ഒറ്റപ്പെട്ടു പോയ വൃദ്ധന്റെ ജീവിതത്തിലേക്ക്എങ്ങനെയും എളുപ്പവഴിയില്‍ പണമുണ്ടാക്കാനുള്ള ലക്ഷ്യവുമായെത്തുന്ന ചെറുപ്പക്കാരന്‍ കടന്നു വരുന്നതോടെ അത്യധികം ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് 
'ടൂ മെന്‍ ആര്‍മി'.

രചന-പ്രസാദ് ഭാസ്‌കരന്‍,
ഛായാഗ്രഹണം- ദയാനന്ദ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷിയാസ് മണോലില്‍,സംഗീതം-അജയ് ജോസഫ്,
ഗാനരചന-ആന്റണി പോള്‍,കലാസംവിധാനം- വത്സന്‍,എഡിറ്റിംഗ്- ജയചന്ദ്രകൃഷ്ണ, മേക്കപ്പ്-റഹിം
കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-റസല്‍ നിയാസ്,സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര,പി ആര്‍ ഒ-എ എസ് ദിനേശ്.

two men army title poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES